മയോ: കൗണ്ടി മയോയിലെ പുതിയ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ്പോർട്ടിലാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ഉദ്ഘാടന പരിപാടിയിൽ നിരവധി പേർ പങ്കുകൊണ്ടു.
മന്ത്രി സീൻ കാനിയാണ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. മന്ത്രി കെവിൻ ബോക്സർ മൊറാനും പരിപാടിയുടെ ഭാഗമായി. ഐറിഷ് കോസ്റ്റ് ഗാർഡ് ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. 6.8 മില്യൺ യൂറോ ചിലവിട്ടാണ് നിർമ്മാണം.
Discussion about this post

