ടിപ്പററി: ടിപ്പററിയും വാട്ടർഫോർഡും തമ്മിലുള്ള ഡിവിഷൻ 1എ ഹർളിംഗ് ലീഗ് മാറ്റിവച്ചു. മത്സരിക്കുന്ന താരങ്ങളിൽ ഒരാളുടെ പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് ലീഗ് മാറ്റിവച്ചത്. വാൽഷ് പാർക്കിലായിരുന്നു മത്സരം നടക്കാനിരുന്നത്.
വാർട്ടർഫോർ താരം മൈക്കൽ കീലിയുടെ പിതാവ് ബെന്നി കീലിയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇന്ന് മത്സരം നടത്താൻ ആയിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ മൈക്കളിന്റെ അസൗകര്യത്തെ തുടർന്ന് മത്സരം മാറ്റുകയായിരുന്നു. മത്സരങ്ങൾ ഇനി എന്ന് നടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. തിയതി ഉടൻ പുറത്തുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post

