Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകർ. അഞ്ച് കൗണ്ടികളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രവചനം. പൊതുവെ അസ്ഥിരകാലാവസ്ഥയായിരിക്കും ഈ വാരം അനുഭവപ്പെടുക. ഡൊണഗൽ, സ്ലൈഗോ, ലെയ്ട്രിം, മയോ, ഗാൽവെ എന്നീ കൗണ്ടികളിലായിരിക്കും അതിശക്തമായ കാറ്റ് വീശുക. ഇവിടെ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരിക്കും കാറ്റ് അനുഭവപ്പെടുക.

Read More

ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന അഭയാർത്ഥികൾക്ക് താമസത്തിന് ചിലവേറും. സർക്കാർ നൽകുന്ന താമസസൗകര്യത്തിന്റെ ചിലവിന്റെ ഒരു ഭാഗം അഭയാർത്ഥികളിൽ നിന്നുതന്നെ ഈടാക്കാനുള്ള ആലോചനയിലാണ് സർക്കാർ. ഇതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നാളെ സർക്കാർ പരിഗണനയിൽ വരും. നീതിന്യായ മന്ത്രി ജിം ഒ കെല്ലഗനാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശങ്ങൾ. കുടിയേറ്റ നിയമങ്ങളിൽ കർശന മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. അഭയാർത്ഥികൾ ഇനി മുതൽ തൗമസ സൗകര്യത്തിനായി ശമ്പളത്തിന്റെ 40 ശതമാനം സർക്കാരിന് നൽകേണ്ടിവരും.

Read More

മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ബസ് ഡ്രൈവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബസ് ഐറാൻ. സഹപ്രവർത്തകന്റെ വിയോഗം എല്ലാവർക്കും വലിയ ഞെട്ടൽ ഉളവാക്കിയതായി ബസ് ഐറാൻ ചീഫ് എക്‌സിക്യൂട്ടീവ് പ്രതികരിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റത്. അദ്ദേഹത്തിന് പുറമേ മറ്റൊരു വ്യക്തികൂടി മരിച്ചിരുന്നു. സഹപ്രവർത്തകന്റെ മരണത്തിൽ കമ്പനി മുഴുവൻ വിഷമത്തിലാണ്ടതായി ബസ് ഐറാൻ ചീഫ് എക്‌സിക്യൂട്ടീവ് ജീൻ ഒ സള്ളിവൻ പറഞ്ഞു. സഹപ്രവർത്തകന്റെ നഷ്ടം ഏവർക്കും വലിയ ഞെട്ടൽ ഉണ്ടാക്കി. സഹപ്രവർത്തകന്റെ കുടുംബത്തിനൊപ്പം കമ്പനിയിലെ ഓരോരുത്തരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോമ്‌സടൗണിലെ ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്. കാർ, ലോറി, ബസ് എന്നിവ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറും കൊല്ലപ്പെട്ടു. സാരമായി പരിക്കേറ്റ കാർ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ: കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ ശക്തമാക്കാനുള്ള അയർലൻഡിന്റെ തീരുമാനത്തിനെതിരെ ഐറിഷ് റെഫ്യുജീ കൗൺസിൽ. നീക്കത്തെ കൗൺസിൽ വിമർശിച്ചു. നിയമം കടുപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് കൗൺസിൽ വ്യക്തമാക്കുന്നത്. വ്യക്തിയ്ക്ക് സ്വന്തമായി താമസസ്ഥലം ഉണ്ടായിരിക്കണം എന്ന് തുടങ്ങിയ നിയമം സംബന്ധിച്ച പല കർശന നിയന്ത്രണങ്ങളും സ്ഥിതിഗതികൾ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് ഐആർസി ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹെൻഡേഴ്‌സൺ പറഞ്ഞു. ഫാമിലി യൂണിഫിക്കേഷൻ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ തന്നെ 18 മാസത്തോളം വേണ്ടിവരും. അതുകൊണ്ട് തന്നെ താമസസ്ഥലം കണ്ടെത്താൻ സമയം വേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു. അടുത്തിടെ യുകെ കുടിയേറ്റ നയം കർശനമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അയർലൻഡും സമാന നടപടി സ്വീകരിക്കുന്നത്.

Read More

ആൻട്രിം: കൗണ്ടി ആൻഡ്രിമിലെ ആൻഡ്രൂ വേയുടെ പേര് മാറ്റണമെന്ന നിർദ്ദേശം അംഗീകരിച്ച് മിഡ് ആൻഡ് ഈസ്റ്റ് ആൻട്രിം കൗൺസിൽ. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. സ്ട്രീറ്റിന് നൽകേണ്ട പുതിയ പേര് സംബന്ധിച്ച ചർച്ചകളും മറ്റ് നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. 1986 ൽ രാജകുമാരൻ ആയിരുന്ന ആൻഡ്രൂ മൗണ്ട്ബാറ്റനോടുള്ള ആദരവിനെ തുടർന്നാണ് സ്ട്രീറ്റിന് ആൻഡ്രൂ വേ എന്ന് പേര് നൽകിയത്. ആൻഡ്രൂവും സാറ ഫ്രെഗുസും തമ്മിലുള്ള വിവാഹത്തിന് വേദിയായത് ഇവിടം ആണ്. പിന്നീട് ലൈംഗികാതിക്ര കേസിൽ ആരോപണ വിധേയനായ ജെഫ്‌റി എപ്‌സ്റ്റൈനുമായുള്ള സൗഹൃദം ആൻഡ്രൂവിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കി. ഇതോടെ രാജപദവികൾ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ആൻഡ്രൂ വേയുടെ പേര് മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നത്.

Read More

ഡബ്ലിൻ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ ഗൈനക്കോളജിസ്റ്റിന് പിഴ. പ്രൊഫസർ റെയ്മണ്ട് ഒ’സള്ളിവനെതിരെയാണ് നടപടി സ്വീകരിച്ചത്. 5,000 യൂറോയാണ് പിഴയായി വിധിച്ചിരിക്കുന്നത്. കിൽക്കെന്നിയിലെ സെന്റ് ലൂക്ക്‌സ് ആശുപത്രിയിൽ ഡോക്ടറായിരിക്കെയാണ് കൃത്യനിർവ്വഹണത്തിൽ റെയ്മണ്ട് വീഴ്ച വരുത്തിയത്. ഗർഭിണികളായ അഞ്ച് സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ മറ്റ് ചികിത്സാ നടപടിക്രമങ്ങളിലൂടെ കടക്കാൻ റെയ്മണ്ട് നിർദ്ദേശിച്ചിരുന്നു. ഇത് പുറത്തുവന്നതോടെ ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. 2018 ൽ ആയിരുന്നു സംഭവം.

Read More

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ റിസർവ്വോയറിൽ നിന്നും 50 വയസ്സുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. ലെയ്ക്സ്ലിപ്പിലെ ഓക്ക്‌ലാൻ വെസ്റ്റിൽ ആയിരുന്നു സംഭവം. ഇയാളുടെ 50 വയസ്സുള്ള മുൻ പങ്കാളിയായ സ്ത്രീയെ വീട്ടിൽ പൊള്ളലേറ്റ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ആയിരുന്നു സംഭവം. സ്ത്രീയുടെ വീടിന് തീയിട്ട ശേഷം 50 കാരൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതുകണ്ട പ്രദേശവാസികളാണ് വിവരം അടിയന്തിര സേവനങ്ങളെ അറിയിച്ചത്. തുടർന്ന് ഇവർ എത്തി സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിസർവോയറിൽ നിന്നും 50 കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ സെൻട്രൽ മണ്ഡലത്തിൽ ജനവിധി തേടാൻ ഒരുങ്ങി ക്രിമിനൽ മാഫിയാ തലവനായ ജെറി ദി മങ്ക് ഹച്ച്. ധനമന്ത്രി പാസ്‌കൽ ഡൊണഹോ ടിഡി സ്ഥാനം ഉൾപ്പെടെ രാജിവച്ചതിന് പിന്നാലെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും ഹച്ച് മത്സരിച്ചിരുന്നു. ലോക ബാങ്കിൽ ഉന്നത പദവി ലഭിച്ചതിന് പിന്നാലെയാണ് ഡൊണഹോ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്നത്. ധനമന്ത്രി സ്ഥാനം രാജിവച്ച അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ തന്നെ ടിഡി സ്ഥാനവും ഒഴിയുകയായിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച ഹച്ച് 3,100 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടിയിരുന്നു. ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഹച്ച് വിജയിച്ചാൽ അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും. അയർലൻഡിലെ പല വമ്പൻ കൊള്ളകൾക്കും പിന്നിൽ ഹച്ചാണെന്നാണ് പറയപ്പെടുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ അയവില്ലാതെ വാടക നിരക്ക്. രാജ്യത്ത് അതിവേഗത്തിൽ വാടക കുതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സെൻട്രൽ സ്റ്റാസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. വാടകയിലെ ഈ വർധനവ് വിപണിയിൽ വലിയ സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്. സിഎസ്ഒയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡബ്ലിനിലെ ഫോക്‌സ്‌റോക്ക് ആണ് രാജ്യത്ത് വാടക നിരക്ക് ഏറ്റവും കൂടുതലുള്ള പ്രദേശം. ഇവിടെ ഈ വർഷം ആദ്യ പാദത്തിൽ 3,718 യൂറോ ആയിരുന്നു ശരാശരി വാടക. എന്നാൽ ഇത് ഇപ്പോൾ നാലായിരം യൂറോ ആയി ഉയർന്നിട്ടുണ്ട്. ഡാൽക്കി, കില്ലിനി, സാൻഡിമൗണ്ട്, ബ്ലാക്ക്‌റോക്ക്, ബാൾസ്ബ്രിഡ്ജ്, ഡോണിബ്രൂക്ക്, ഗ്ലെനഗറി തുടങ്ങിയവ വാടക ഉയർന്ന പ്രദേശങ്ങളാണ്. 2,547 യൂറോ ആണ് ഇവിടുത്തെ ശരാശരി വാടക നിരക്ക്.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ സുരക്ഷാ പ്രചാരണം ആരംഭിച്ച് പോലീസ്. ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ബോധവത്കരണവുമായി പോലീസ് രംഗത്ത് എത്തിയത്. ഓപ്പറേഷൻ സീസൺസ് ഗ്രീറ്റിംഗ്‌സ് 2025 എന്ന പേരിലാണ് പുതിയ ഉദ്യമത്തിന് പോലീസ് ആരംഭം കുറിച്ചിരിക്കുന്നത്. ക്രിസ്തുമസ് – ന്യൂയർ ആഘോഷങ്ങൾക്കിടെ പൊതുസുരക്ഷ ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നഗരങ്ങളിലും പട്ടണങ്ങളിലും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് വേണ്ടിയാണ് പ്രർത്തനങ്ങൾ. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്.  ഇതോടൊപ്പം വാർഷികാഘോഷവും സംഘടിപ്പിച്ചു.

Read More