- ടി.കെ. ഗോവിന്ദന് അധികാരത്തിൽ വലിയ ആസക്തി, അദ്ദേഹം യുഡിഎഫിന്റെ പാവ : പാർട്ടിയിൽ നിന്ന് പുറത്താക്കി
- ഏറ്റുമാനൂരിൽ വീണ നായർ ; പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20
- വർഗീയതയുടെ ‘വടകര മോഡൽ’ തവനൂരിൽ ചെലവാകില്ല ; കെ ടി ജലീലിനെതിരെ സന്ദീപ് വാര്യർ
- ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ
- അഗ്നിബാധയിൽ സർവ്വതും നശിച്ചു; ഒരു വർഷത്തിന് ശേഷം ഡോഗ് ഫാമിൻ വില്ലേജ് ഇന്ന് തുറക്കും
- ഒറ്റയ്ക്ക് വീടുകളിലേക്ക് പോകരുത്; ജാഗ്രത പുലർത്തണം; നിർദ്ദേശവുമായി പോലീസ്
- ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം ; റോഡ് ഷോ
- സെന്റ് പാട്രിക് ദിനം; ഡബ്ലിനിലെ പ്രധാന ട്രെയിൻ സ്റ്റേഷൻ അടച്ചിടും
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ അടുത്ത നാല് ദിവസം കൂടി ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാം. ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. എന്നാൽ അടുത്ത വാരം അയർലൻഡിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. ഈ വാരാന്ത്യം നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകനായ അലൻ ഒ റെയ്‌ലി വ്യക്തമാക്കുന്നു. ഒയാസിസ് സംഗീത പരിപാടിയ്ക്ക് അനുകൂല കാലാവസ്ഥയാണ് ഉള്ളത്. എന്നാൽ ബുധനാഴ്ച മുതൽ സ്ഥിതിഗതികൾ മാറും. അയർലൻഡിലെ ചൂട് കുറയാൻ ആരംഭിക്കും. വെള്ളിയാഴ്ച മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ അതിശക്തമായ മഴയും ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
കോർക്ക്: കോർക്കിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്കേറ്റു. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.5 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മിഡിൽടണ്ണിലെ എൻ 25 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന യുവാവിനെ പിന്നിൽ നിന്നും കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. നിലവിൽ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. 20 കാരന്റെ പരിക്കുകൾ സാരമുളളതാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ലിമെറിക്ക്: ലിമെറിക്കിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കാണാതായി. 14 വയസ്സ് പ്രായമുള്ള യെലിസവിയേറ്റ പ്രോണിനെ ആണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതെ ആയത്. ഏകദേശം 5 അടി 5 ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരവും കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമാണ് യെലിസവിയേറ്റയ്ക്കുള്ളത്. കാണാതാകുന്ന സമയത്ത് കറുത്ത അഡിഡാസ് ജാക്കറ്റും, നീല ജീൻസും, കറുത്ത അഡിഡാസ് ട്രെയിനറുകളുമാണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഹെൻറി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനുമായി (061) 212400 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
സ്ലെെഗോ: സ്ലെെഗോയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി (40) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് പിന്നിലുള്ള ഷെഡിൽ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തി മരണം സ്ഥിരീകരിച്ചു. തുടർന്ന് സ്ലെെഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. 2016 ലാണ് അനീഷ് അയർലൻഡിൽ എത്തിയത്. ക്ലൂണൻ മഹോൺ ഇന്റലക്ച്വൽ ഡിസെബിലിറ്റി സെന്ററിൽ കെയററായി ജോലി ചെയ്തുവരിയായിരുന്നു അനീഷ്. ബാലിനസ്ളോ ബോയിൽ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ അനീഷ് ജോലി ചെയ്തിട്ടുണ്ട്.
ഡബ്ലിൻ: കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് ക്രാന്തി അയർലൻഡ്. ഡബ്ലിനിലെ അൽസാ സ്‌പോർട്‌സ് സെന്ററിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ആയിരുന്നു വിഎസിന് അംഗങ്ങൾ അനുസ്മരിച്ചത്. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈൻ ആയി പരിപാടിയുടെ ഭാഗമായി. ക്രാന്തി പ്രസിഡന്റ് അനൂപ് ജോണായിരുന്നു അധ്യക്ഷൻ. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. എ.ഐ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗവുമായ അഭിലാഷ് തോമസ്, ടി. കൃഷ്ണൻ (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്), സാൻജോ മുളവരിക്കൽ (ഒ.ഐ.സി.സി.), പ്രിൻസ് (കേരള കോൺഗ്രസ്-എം), വർഗീസ് ജോയ് (എം.എൻ.ഐ.), സൈജു തോമസ് (ഡബ്ല്യു.എം.എഫ്.), ജോജി എബ്രഹാം (മലയാളം), ലോക കേരള സഭാംഗങ്ങളായ ഷിനിത്ത് എ.കെ, ഷാജു ജോസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ജിനു മല്ലശ്ശേരി,ജില്ലാ കമ്മിറ്റി അംഗം സലാം കണ്ണൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ക്രാന്തി സെക്രട്ടറി അജയ് സി.…
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. താപനില 25 ഡിഗ്രി സെൽഷ്യസ് വരെ എത്തി നിൽക്കുന്നു. കടുത്ത ചൂട് ആയതിനാൽ തന്നെ ചെറിയ ആരോഗ്യപ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അയർലൻഡിലുളളവർ നേരിടുന്നുണ്ട്. എന്നാൽ ഈ കാലാവസ്ഥ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല നിങ്ങളുടെ ഉറക്കത്തെയും ബാധിക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ചൂടുള്ള കാലാവസ്ഥ രാത്രി ഉറങ്ങുമ്പോൾ വിചിത്രമായ സ്വപ്‌നങ്ങൾ കാണുന്നതിന് കാരണം ആകുമെന്നാണ് ആരോഗ്യവിദഗ്ധനായ ടോം കോൾമാൻ പറയുന്നത്. നമ്മുടെ ഉറക്കത്തിന്റെ രീതികളെ ചൂട് സ്വാധീനിക്കും. ഇത് ഉറക്കത്തെ ബാധിക്കും. നമ്മുടെ തലച്ചോറും അന്തരീക്ഷത്തിലെ ചൂടും തമ്മിലുള്ള ബന്ധവും സുഖനിദ്രയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൂടേറിയ കാലാവസ്ഥയിൽ ഉറങ്ങുമ്പോൾ അത് വേഗം ഉറക്കമുണരാൻ തലച്ചോറിനെ പ്രേരിപ്പിക്കും. ഇതിന്റെ ഫലമായിട്ടാണ് വിചിത്രമായ സ്വപ്‌നങ്ങൾ നാം കാണുന്നത്.
ഡബ്ലിൻ: ട്രെയിൻ യാത്രികർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഐറിഷ് റെയിൽ. ഇനി മുതൽ മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാത്രയ്ക്കിടെ പെരുമാറുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഐറിഷ് റെയിൽ വ്യക്തമാക്കുന്നത്. പൊതുഗതാഗതത്തോട് ജനങ്ങൾക്ക് ഇഷ്ടം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ യാത്രകൾ മികച്ചതാക്കുന്നതിന് വേണ്ടിയാണ് ഐറിഷ് റെയിലിന്റെ നിർദ്ദേശങ്ങൾ. ഇനി മുതൽ യാത്രാ വേളയിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യരുതെന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ട്രെയിനിൽ വാപ്പുകൾ ഉപയോഗിക്കരുത്. ഒഴിഞ്ഞ സീറ്റുകളിൽ കാല് വയ്ക്കുകയോ ബാഗ് വയ്ക്കുകയോ ചെയ്യരുത്. ഈ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ട്രെയിൻ ഇൻസ്‌പെക്ടർമാർ 100 യൂറോ പിഴ ചുമത്തുമെന്ന് ഐറിഷ് റെയിൽ വ്യക്തമാക്കി. ഐറിഷ് റെയിൽ മാർഗ്ഗനിർദ്ദേശങ്ങൾ സീറ്റുകൾ വ്യക്തമായി വയ്ക്കുക – കാലുകളോ ബാഗുകളോ ഒഴിഞ്ഞ സീറ്റുകളിൽ വയ്ക്കരുത്. ഇയർഫോണുകൾ ഉപയോഗിക്കുക, ശബ്ദം കുറച്ച് പാട്ടുകൾ കേൾക്കുക. ട്രെയിനിൽ നിന്നും സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക; മറ്റ് യാത്രക്കാരെയും വാഹനങ്ങളെയും നിങ്ങളുടെ ചുറ്റുപാടുകളെയും ശ്രദ്ധിക്കുക, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ,…
ഡബ്ലിൻ: മാർഗരറ്റ് മക്ഗിന്നസിന്റെ പിന്മാറ്റത്തിന് പിന്നാലെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട നീക്കത്തിൽ ഫിൻ ഗെയ്ൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളിൽ നിന്നും വീണ്ടും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയകൾ പാർട്ടി ഉടൻ ആരംഭിക്കും. ആരോഗ്യകാരണങ്ങളെ തുടർന്നാണ് മാർഗരറ്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്. ഞായറാഴ്ച പർട്ടിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേരും. ഇതിന് പിന്നാലെയാകും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയകൾ ആരംഭിക്കുക. അതേസമയം മാർഗരറ്റ് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ പുതിയ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാൻ കഴിയില്ല. നിലവിൽ പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടികയിലേക്ക് മൂന്ന് പേരുകളാണ് പാർട്ടിയ്ക്ക് മുൻപിലുള്ളത്.മുൻ നീതിന്യായ മന്ത്രിയും എംഇപിയുമായ ഫ്രാൻസിസ് ഫിറ്റ്സ്ജെറാൾഡ്, എംഇപി ഷോൺ കെല്ലി, മുൻ സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് എന്നിവരാണ് ഇപ്പോൾ പരിഗണനയിലുള്ള പേരുകൾ.
ഡബ്ലിൻ/ന്യൂഡൽഹി: ഇന്ത്യക്കാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ അയർലൻഡിനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്നും വിദേശകാര്യവക്താവ് രന്ധീർ ജയ്‌സ്വാൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിൽ ഇതിനോടകം തന്നെ നിരവധി അക്രമസംഭവങ്ങളാണ് ഇന്ത്യക്കാർക്ക് നേരെ ഉണ്ടായിരിക്കുന്നത്. അതിനാൽ ഐറിഷ് അധികൃതരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. നിർഭാഗ്യകരമായ പ്രവൃത്തികളാണ് രാജ്യത്ത് നടക്കുന്നത്. ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. അവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ഡബ്ലിനിൽ കാട്ട് തീ. സൗത്ത് കൗണ്ടി ഡബ്ലിനിലെ ചെറിവുഡ് മേഖലയിലാണ് കാട്ട് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമം ഡബ്ലിൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുരുകയാണ്. രണ്ട് ദിവസം മുൻപായിരുന്നു മേഖലയിൽ കാട്ട് തീ പൊട്ടിപ്പുറപ്പെട്ടത്. എം50യ്ക്ക് സമീപം ടിക്ക് നോഡിൽ ആയിരുന്നു ആദ്യം കാട്ട് തീ ഉണ്ടായത്. പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘം എത്തിയാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഡബ്ലിനിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ഇഎസ്ബിയിൽ നിന്നുൾപ്പെടെ സേവനം ലഭിക്കുന്നുണ്ട് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു. രാവും പകലും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. .
Subscribe to Updates
Get the latest creative news from FooBar about art, design and business.
