ലിമെറിക്ക്: ലിമെറിക്കിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കാണാതായി. 14 വയസ്സ് പ്രായമുള്ള യെലിസവിയേറ്റ പ്രോണിനെ ആണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതെ ആയത്. ഏകദേശം 5 അടി 5 ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരവും കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമാണ് യെലിസവിയേറ്റയ്ക്കുള്ളത്. കാണാതാകുന്ന സമയത്ത് കറുത്ത അഡിഡാസ് ജാക്കറ്റും, നീല ജീൻസും, കറുത്ത അഡിഡാസ് ട്രെയിനറുകളുമാണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഹെൻറി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനുമായി (061) 212400 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.

