ഡബ്ലിൻ: കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് ക്രാന്തി അയർലൻഡ്. ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ആയിരുന്നു വിഎസിന് അംഗങ്ങൾ അനുസ്മരിച്ചത്. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈൻ ആയി പരിപാടിയുടെ ഭാഗമായി.
ക്രാന്തി പ്രസിഡന്റ് അനൂപ് ജോണായിരുന്നു അധ്യക്ഷൻ. വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. എ.ഐ.സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗവുമായ അഭിലാഷ് തോമസ്, ടി. കൃഷ്ണൻ (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്), സാൻജോ മുളവരിക്കൽ (ഒ.ഐ.സി.സി.), പ്രിൻസ് (കേരള കോൺഗ്രസ്-എം), വർഗീസ് ജോയ് (എം.എൻ.ഐ.), സൈജു തോമസ് (ഡബ്ല്യു.എം.എഫ്.), ജോജി എബ്രഹാം (മലയാളം), ലോക കേരള സഭാംഗങ്ങളായ ഷിനിത്ത് എ.കെ, ഷാജു ജോസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ജിനു മല്ലശ്ശേരി,ജില്ലാ കമ്മിറ്റി അംഗം സലാം കണ്ണൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ക്രാന്തി സെക്രട്ടറി അജയ് സി. ഷാജി സ്വാഗതവും ജോയിന്റ് സെക്രട്ടറി രതീഷ് സുരേഷ് നന്ദി പറഞ്ഞു.

