ഡബ്ലിൻ: ഡബ്ലിനിൽ കാട്ട് തീ. സൗത്ത് കൗണ്ടി ഡബ്ലിനിലെ ചെറിവുഡ് മേഖലയിലാണ് കാട്ട് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമം ഡബ്ലിൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുരുകയാണ്.
രണ്ട് ദിവസം മുൻപായിരുന്നു മേഖലയിൽ കാട്ട് തീ പൊട്ടിപ്പുറപ്പെട്ടത്. എം50യ്ക്ക് സമീപം ടിക്ക് നോഡിൽ ആയിരുന്നു ആദ്യം കാട്ട് തീ ഉണ്ടായത്. പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘം എത്തിയാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
ഡബ്ലിനിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇഎസ്ബിയിൽ നിന്നുൾപ്പെടെ സേവനം ലഭിക്കുന്നുണ്ട് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു. രാവും പകലും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
.
Discussion about this post

