- ലൗത്തിൽ 13 കാരനെ കാണ്മാനില്ല
- കോർക്കിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പൊതുജന സഹായം തേടി പോലീസ്
- സെന്റ് പാട്രിക് ദിനം; ആഘോഷ ലഹരിയിൽ അയർലൻഡ്
- അയർലൻഡിൽ വരണ്ട കാലാവസ്ഥ; കാറ്റ് വീശും
- ‘സഹദാ തൻ സന്നിധി’ ശനിയാഴ്ച റിലീസ് ചെയ്യും
- കോർക്കിൽ യുവാവ് കുത്തേറ്റ് മരിച്ചു
- സൈക്കിൾ യാത്രികന്റെ മരണം; ട്രക്ക് ഡ്രൈവർ അറസ്റ്റിൽ
- ഡോളോറസ് കീൻ അന്തരിച്ചു
Author: sreejithakvijayan
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്ക് സംഘടിപ്പിക്കുന്ന ലിമെറിക്ക് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും. കൺവെൻഷനിൽ പങ്കുചേരുന്നതിനായി ധ്യാന ഗുരുക്കന്മാർ ലിമെറിക്കിൽ എത്തി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൺവെൻഷൻ. കോട്ടയം പാമ്പാടി, ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെ പാട്രിക്സ്വെൽ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, മോനച്ചൻ നരകത്തറ: 0877553271, ജോഷൻ കെ.ആന്റണി: 0899753535
കോർക്ക്: ഒയാസിസ് സംഗീത പരിപാടിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ച് ഐറിഷ് റെയിൽ. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് അധിക സർവ്വീസ് ഉണ്ടായിരിക്കുക. അർദ്ധരാത്രിയും പുലർച്ചെയും അധിക ട്രെയിനുകൾ സർവ്വീസ് നടത്തും. വേദിയ്ക്കടുത്ത് താമസസ്ഥലം ലഭിക്കാത്ത നിരവധി ആരാധകരാണുള്ളത്. ഇവർക്കും മറ്റ് കാണിക്കൾക്കും വേണ്ടിയാണ് ഐറിഷ് റെയിൽ അധിക സർവ്വീസ് പ്രഖ്യാപിച്ചത്. അധിക സർവ്വീസുകളുടെ വിശദാംശങ്ങൾ ചുവടെ Saturday August 16th 08:00 Cork to Mallow will operate to Dublin Heuston 10:15 Waterford to Dublin Heuston 11:00 Dundalk to Dublin Connolly 23:40 Dublin Connolly to Drogheda 23:59 Dublin Connolly to Belfast 00:30 Dublin Heuston to Galway. 00:30 Dublin Connolly to Greystones. 00:32 Dublin Connolly to Howth. 00:35 Dublin Heuston to Kildare. 00:40 Dublin Heuston to Cork with connection to…
ക്വിറ്റോ: ഇക്വഡോറിൽ ഐറിഷ് പൗരൻ ജയിലിൽ മരിച്ചു. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ മകനും ഇക്വഡോറിൽ തടവിലാണ്. ഈ മാസം ആദ്യമാണ് ഗ്വായാക്വിൽ വിമാനത്താവളത്തിൽ വച്ച് 60 കാരനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തത്. കൊക്കെയ്ൻ കൈവശം സൂക്ഷിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരിൽ നിന്നും 15 ബ്ലോക്ക് കൊക്കെയ്ൻ പിടികൂടിയെന്നും മാട്രിഡിലേക്കായിരുന്നു ഇവർ ഇത് കടത്താൻ ശ്രമിച്ചത് എന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ട്.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബല്യൂരാഗനിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ 30 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ 20 ൽ രാവിലെ 7.25 ഓടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. 30 കാരിയ്ക്കാണ് പരിക്ക്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ റോഡ് അടച്ചുപൂട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ കൊല്ലപ്പെട്ട സ്റ്റീഫൻ ബ്രാന്നിഗന്റെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. കുടുംബമാണ് സംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരിയൻ പാർക്കിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് സ്റ്റീഫന്റെ വീട്ടിൽ എത്തിക്കും. ഇവിടെ ഇന്നും നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 മണിവരെ പൊതുദർശനം ഉണ്ടാകും. ഇതിന് ശേഷം ശനിയാഴ്ച 12.30 ഓടെ സെന്റ് ബ്രിഗിഡ്‌സ് പള്ളിയിൽ എത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം സ്ട്രൂൽ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ആൾ അറസ്റ്റിലായിട്ടുണ്ട്.
കോർക്ക്: രാജ്യത്ത് അപകടകാരികളായ കടന്നലുകളായ ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ തേനീച്ച കർഷകർക്ക് മുന്നറിയിപ്പ്. കർഷകർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് ബീകീപ്പേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം സർക്കാർ സ്ഥിരീകരിച്ചത്. ഏഷ്യൻ ഹോർനെറ്റുകളുടെ പ്രധാന ആഹാരം എന്നത് തേനീച്ചകളാണ്. അതുകൊണ്ട് തന്നെ കടന്നലുകളുടെ സാന്നിദ്ധ്യമുള്ള മേഖലകളിൽ തേനീച്ചകൾക്ക് നാശം സംഭവിക്കും. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയത്. ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം വലിയ ആശങ്ക ഉയർത്തുന്നുണ്ടെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഈ ജീവി ഒരു മാംസഭോജിയാണ്. ഇരപിടിയനും. യൂറോപ്പിൽ ഈ ജീവികൾ നാശം വിതച്ചു. അയർലൻഡിൽ രണ്ടാമത്തെ തവണയാണ് ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്. 2021 ൽ ആയിരുന്നു ആദ്യ സംഭവം. ഏഷ്യൻ ഹോർനെറ്റിന്റെ കൂടുകൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടനെ ഫോട്ടോ എടുത്ത് റിപ്പോർട്ട് ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ഡബ്ലിൻ: അയർലൻഡിൽ മോർട്ട്‌ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു. നിലവിൽ 3.60 ആയാണ് പലിശനിരക്ക് കുറഞ്ഞിരിക്കുന്നത്. 2024 ജൂൺ മാസത്തിൽ മോർട്ട്‌ഗേജ് പലിശനിരക്ക് 4.11 ശതമാനം ആയിരുന്നു. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. മോർട്ട്‌ഗേജ് നിരക്ക് കുറഞ്ഞത് ഫസ്റ്റ് ടൈം ബയർമാർക്ക് ഏറെ ഗുണം ചെയ്യും. എങ്കിലും യൂറോസോണിൽ ഉയർന്ന മോർട്ട്‌ഗേജ് നിരക്കുളള രാജ്യമാണ് അയർലൻഡ്. ഈ വർഷം അവസാനത്തോടെ പലിശനിരക്ക് യൂറോപ്യൻ സെൻട്രൽ ബാങ്ക് വീണ്ടും കുറയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ചൂട് ഉയർന്നുതന്നെ. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഇന്ന് അയർലൻഡിൽ പൊതുവെ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അയർലൻഡിൽ ഈ വാരം ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകനായ അയോഫെ കീലി വ്യക്തമാക്കുന്നത്. ഇന്ന് തണുത്ത അന്തരീക്ഷമാകും പൊതുവെ അനുഭവപ്പെടുക. എന്നാൽ അന്തരീക്ഷ താപനില 25 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂട് കൂടും. അന്തരീക്ഷ താപനില 28 ഡിഗ്രിവരെ ഉയരുമെന്നും ഈ പ്രതിഭാസം അഞ്ചോ ആറോ ദിവസങ്ങൾ നിലനിൽക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി യുവാവ് അന്തരിച്ചു. ചേർത്തല സ്വദേശി ശ്യാം കൃഷ്ണനാണ് അന്തരിച്ച്. 37 വയസ്സായിരുന്നു. വാട്ടർഫോർഡ് സെന്റ് പാട്രിക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷക്കാലമായി വാട്ടർഫോർഡിൽ താമസിച്ചുവരികയാണ് ശ്യാം കൃഷ്ണൻ. ഐഎൻഎംഒ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ചേർത്തലയിലെ തുറവൂർ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം കൃഷ്ണൻ.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹനയാത്രികന് ഗുരുതര പരിക്ക്. ന്യൂടൗണാർഡ്‌സിലെ ചർച്ച് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാത്രി 10.25 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ച ബൈക്കും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ഇരുചക്രവാഹന യാത്രികന് സാരമായി പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ പോലീസ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
