കോർക്ക്: കോർക്കിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്കേറ്റു. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.5 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മിഡിൽടണ്ണിലെ എൻ 25 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന യുവാവിനെ പിന്നിൽ നിന്നും കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. നിലവിൽ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. 20 കാരന്റെ പരിക്കുകൾ സാരമുളളതാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post

