ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. താപനില 25 ഡിഗ്രി സെൽഷ്യസ് വരെ എത്തി നിൽക്കുന്നു. കടുത്ത ചൂട് ആയതിനാൽ തന്നെ ചെറിയ ആരോഗ്യപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അയർലൻഡിലുളളവർ നേരിടുന്നുണ്ട്. എന്നാൽ ഈ കാലാവസ്ഥ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല നിങ്ങളുടെ ഉറക്കത്തെയും ബാധിക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
ചൂടുള്ള കാലാവസ്ഥ രാത്രി ഉറങ്ങുമ്പോൾ വിചിത്രമായ സ്വപ്നങ്ങൾ കാണുന്നതിന് കാരണം ആകുമെന്നാണ് ആരോഗ്യവിദഗ്ധനായ ടോം കോൾമാൻ പറയുന്നത്. നമ്മുടെ ഉറക്കത്തിന്റെ രീതികളെ ചൂട് സ്വാധീനിക്കും. ഇത് ഉറക്കത്തെ ബാധിക്കും. നമ്മുടെ തലച്ചോറും അന്തരീക്ഷത്തിലെ ചൂടും തമ്മിലുള്ള ബന്ധവും സുഖനിദ്രയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചൂടേറിയ കാലാവസ്ഥയിൽ ഉറങ്ങുമ്പോൾ അത് വേഗം ഉറക്കമുണരാൻ തലച്ചോറിനെ പ്രേരിപ്പിക്കും. ഇതിന്റെ ഫലമായിട്ടാണ് വിചിത്രമായ സ്വപ്നങ്ങൾ നാം കാണുന്നത്.

