ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ്. ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നവർ രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് വീടുകളിലേക്ക് മടങ്ങരുതെന്ന് പോലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശം.
രാത്രിയിൽ ഒറ്റയ്ക്ക് പോകുന്നത് അപകടങ്ങൾക്ക് കാരണം ആകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായാൽ ജാഗ്രത പാലിക്കണം. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലൂടെ കടന്ന് പോകുമ്പോൾ ആളുകളെ സൂക്ഷമമായി നിരീക്ഷിക്കണം. എങ്ങോട്ട് പോകുമെന്നും, എപ്പോൾ തിരിച്ചെത്തുമെന്നും ആരോടെങ്കിലും പറയണമെന്നും പോലീസ് നിർദ്ദേശിച്ചു.
Discussion about this post

