ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ ഡോഗ് ഫാമിൻ വില്ലേജ് ഇന്ന് തുറക്കും. ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇവിടം തുറക്കുന്നത്. കഴിഞ്ഞ വർഷം ഉണ്ടായ അഗ്നിബാധയെ തുടർന്ന് ഇവിടം അടച്ചിടുകയായിരുന്നു.
അയർലൻഡിന്റെ ക്ഷാമകാലത്തിന്റെ കഥ പറയുന്ന കെട്ടിടങ്ങളും മ്യൂസിയവുമാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം മെയ് മൂന്നിന് ഇവിടെ തീപിടിത്തം ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് സാരമായ നാശനഷ്ടങ്ങൾ ആയിരുന്നു ഉണ്ടായത്. പ്രദേശത്തെ ഒരു കുടുംബമാണ് ഇതിന്റെ നടത്തിപ്പുകാർ. പ്രാദേശിക സമൂഹത്തിന്റെ പിന്തുണയോടെയാണ് കുടുംബം നാശനഷ്ടങ്ങൾ പരിഹരിച്ചത്.
Discussion about this post

