സ്ലെെഗോ: സ്ലെെഗോയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി (40) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് പിന്നിലുള്ള ഷെഡിൽ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തി മരണം സ്ഥിരീകരിച്ചു. തുടർന്ന് സ്ലെെഗോ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. 2016 ലാണ് അനീഷ് അയർലൻഡിൽ എത്തിയത്.
ക്ലൂണൻ മഹോൺ ഇന്റലക്ച്വൽ ഡിസെബിലിറ്റി സെന്ററിൽ കെയററായി ജോലി ചെയ്തുവരിയായിരുന്നു അനീഷ്. ബാലിനസ്ളോ ബോയിൽ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ അനീഷ് ജോലി ചെയ്തിട്ടുണ്ട്.
Discussion about this post

