കോട്ടയം: ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി നടി വീണ നായർ മത്സരിക്കുന്നു. ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബാണ് ഇക്കാര്യം പ്രഖ്യാപിച്ചത് . വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയാണ് ട്വന്റി 20 മത്സരിപ്പിക്കുന്നത്, അവരിൽ ആദ്യ സ്ഥാനാർത്ഥി വീണ നായരാണെന്ന് സാബു ജേക്കബ് പറഞ്ഞു.
സാധാരണക്കാരിലേക്ക് എത്തിച്ചേരാൻ ഒരു മാധ്യമം ആവശ്യമാണെന്നും അതിനുള്ള ഏറ്റവും നല്ല മാധ്യമം ട്വന്റി 20 ആണെന്നും വീണ നായർ പറഞ്ഞു. ‘കിഴക്കമ്പലത്ത് ട്വന്റി 20 യുടെ വികസനം നാമെല്ലാവരും നേരിട്ട് കണ്ടിട്ടുണ്ട്. കേരളത്തിലെ മറ്റ് പഞ്ചായത്തുകളിലേക്കും ട്വന്റി 20 മോഡലിന്റെ വരവിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഏറ്റുമാനൂർ മണ്ഡലത്തിലെ അയ്മനം പഞ്ചായത്തിലെ പരിപ്പാണ് എന്റെ ജന്മനാട്. എന്റെ ജന്മനാടിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ കൂടുതൽ സന്തോഷിക്കുന്നു,’ വീണ നായർ പറഞ്ഞു.
നടിയും ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യവുമായ ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർഥി താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാണ് പ്രിയ . അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടി അഞ്ജലി നായർ ജനവിധി തേടും.

