ടെഹ്റാൻ : ഇറാന്റെ സുരക്ഷാ തന്ത്രത്തിന് നേതൃത്വം നൽകിയ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ . ഇസ്രായേൽ ആക്രമണങ്ങളിൽ ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ നേരത്തെ പറഞ്ഞിരുന്നു. ആക്രമണങ്ങളുടെ തലേദിവസം പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ നഷ്ടപ്പെട്ട ഇറാൻ നേതൃത്വം കൂടുതൽ ദുർബലമായതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
മുമ്പ് യുഎസുമായി ആണവ ചർച്ചകൾക്ക് നേതൃത്വം നൽകിയതും ഖമേനിയുടെ അടുത്ത സഖ്യകക്ഷിയുമായിരുന്ന അലി ലാരിജാനിയെ മാർച്ച് 13 ന് ടെഹ്റാനിൽ നടന്ന ഒരു റാലിയിലാണ് അവസാനമായി കണ്ടത്. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആ ദിവസം പിന്നീട്, ലാരിജാനി ഉൾപ്പെടെയുള്ള മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 മില്യൺ ഡോളർ (92 കോടി രൂപ) വരെ പാരിതോഷികം യുഎസ് പ്രഖ്യാപിച്ചു. സംഘർഷത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 28 ന് കൊല്ലപ്പെട്ട ആയത്തുള്ള ഖമേനിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനാണ് ലാരിജാനി
എന്നാൽ ലാരിജാനിയുടെ ഓഫീസ് ഈ അവകാശവാദം നിഷേധിച്ചു . അദ്ദേഹത്തിന്റെ വീഡിയോ സന്ദേശം ഉടൻ സംപ്രേഷണം ചെയ്യുമെന്നും അറിയിച്ചു.

