ഡബ്ലിൻ/ന്യൂഡൽഹി: ഇന്ത്യക്കാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ അയർലൻഡിനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്നും വിദേശകാര്യവക്താവ് രന്ധീർ ജയ്സ്വാൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അയർലൻഡിൽ ഇതിനോടകം തന്നെ നിരവധി അക്രമസംഭവങ്ങളാണ് ഇന്ത്യക്കാർക്ക് നേരെ ഉണ്ടായിരിക്കുന്നത്. അതിനാൽ ഐറിഷ് അധികൃതരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. നിർഭാഗ്യകരമായ പ്രവൃത്തികളാണ് രാജ്യത്ത് നടക്കുന്നത്.
ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. അവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

