Author: sreejithakvijayan

ഡബ്ലിന്‍: നവാഭിഷിക്തനായ ബലേസിയോസ് ജോസഫ് കാതോലിക്കാ ബാവ അയര്‍ലന്‍ഡ് സന്ദര്‍ശിക്കും. അടുത്ത മാസം 19 മുതല്‍ 24 വരെയാണ് സന്ദര്‍ശനം. അദ്ദേഹത്തെ അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനി, ഭദ്രാസന വൈസ് പ്രസിഡന്റ് ജിനോ ജോസഫ് അച്ചന്‍, സെക്രട്ടറി ഡോക്ടര്‍ ജോബി സ്‌കറിയ അച്ചന്‍ , ട്രഷറര്‍ സുനില്‍ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഭദ്രാസന ഭാരവാഹികളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, ഭക്ത സംഘടനാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. 19ന് വൈകുന്നേരം ഗാല്‍വെ ജോര്‍ജ്ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ എത്തിച്ചേരുന്ന ബാവ തിരുമേനിക്കു സ്വികരണം നല്‍കും. തുടര്‍ന്നുള്ള പ്രാര്‍ത്ഥനയ്ക്ക് അദ്ദേഹം കാര്‍മികത്വം വഹിക്കും. 20 ന് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ വച്ച് ബാവ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും, അഭി. തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനിയുടെ സഹകാര്‍മ്മികത്വത്തിലും വി. കുര്‍ബ്ബാന നടക്കും. 21 ന് ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ഇരുപതാമത് വാര്‍ഷീകാഘോഷപരിപാടികളില്‍ പങ്കെടുക്കും. തുടര്‍ന്ന് ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ്…

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഈ വാരാന്ത്യം ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഇന്ന് നേരം പുലരുമ്പോൾ മഞ്ഞ് മൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ തുടർന്നുളള മണിക്കൂറുകളിൽ നല്ല തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. ഇന്ന് 23 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില രേഖപ്പെടുത്തുക. നാളെ മുതൽ ചൊവ്വാഴ്ച വരെ നോർതേൺ അയർലൻഡിൽ തെളിഞ്ഞ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക. എന്നാൽ ഈ ദിവസങ്ങളിൽ മഴ ലഭിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.

Read More

ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പോളിസി നിരക്ക് വർദ്ധിപ്പിച്ച് ലയ ഹെൽത്ത് ഇൻഷൂറൻസ്. ഒക്ടോബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പോളിസി വിലകളിൽ 4.5 ശതമാനത്തിന്റെ വർദ്ധനവാണ് ലയ ഇൻഷൂറൻസ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ 10 ഓളം പോളിസികളും പിൻവലിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ ഏഴ് ലക്ഷത്തോളം ഉപഭോക്താക്കളാണ് കമ്പനിയ്ക്ക് ഉള്ളത്. പുതിയ പോളിസികൾ ആരംഭിക്കുന്നവർക്കും, പോളിസി പുതുക്കുന്നവർക്കുമാണ് പുതിയ നിരക്ക് ബാധകം. നിലവിലെ പോളിസി ഉപഭോക്താക്കളെ വില വർദ്ധന ബാധിക്കില്ല. മാറ്റങ്ങൾ സംബന്ധിച്ച് ഉടനെ ഉപഭോക്താക്കളെ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ വർഷം ഇത് രണ്ടാം തവണയാണ് കമ്പനി പോളിസി നിരക്ക് വർദ്ധിപ്പിക്കുന്നത്. ഏപ്രിലിൽ പോളിസി വില 6.6 ശതമാനം വർദ്ധിപ്പിച്ചിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സൗന ഡബ്ലിനിൽ. ഡൺ ലാവോഹയറിൽ അടുത്ത വർഷം സൗന പ്രവർത്തനം ആരംഭിക്കും. എല്ലാവിധ സൗകര്യത്തോടും കൂടിയായിരിക്കും ഇവിടെ സൗന സജ്ജീകരിക്കുക. തീരത്തോട് ചേർന്ന് പൂളും വസ്ത്രം മാറുന്നതിനുള്ള സൗകര്യത്തോടും കൂടി പോന്റൂനും ഒരുക്കും. സൗന ഒരുക്കുന്നതിനുള്ള ടെന്ററുകൾ ഇതിനോടകം തന്നെ കൗൺസിൽ ക്ഷണിച്ചിട്ടുണ്ട്. ഡൺ ലാവോഹയർ തീരത്ത് എത്തുന്നവർക്ക് പോന്റൂനിലേക്ക് പ്രവേശിക്കാം. ഇവിടെ നിന്നും സൗനയിലേക്ക് എത്താമെന്ന് ഹെലിയോസ് സൗനയുടെ മിക്കോലജ് പിയോട്രോവ്‌സ്‌കി പറഞ്ഞു. ഒരു മിനി ബോട്ട് പോലെ വെള്ളത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കാട്ടുതീ മുന്നറിയിപ്പുമായി കൃഷിവകുപ്പ്. തീപിടിത്ത സാദ്ധ്യത കണക്കിലെടുത്ത് ഓറഞ്ച് ഫോറസ്റ്റ് ഫയർ വാണിംഗ് ഏർപ്പെടുത്തി. വനമേഖലയ്ക്ക് സമീപം താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഈ വർഷം ഇത് ഒൻപതാം തവണയാണ് കാട്ടുതീയ്‌ക്കെതിരെ രാജ്യത്ത് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. വനമേഖലകൾ, പാർക്കുകൾ, ബീച്ചുകൾ, മറ്റ് വിനോദ മേഖലകൾ എന്നിവ സന്ദർശിക്കാനെത്തുന്നവർ ബാർബിക്യൂകളും തീപിടിക്കാൻ സാദ്ധ്യതയുള്ള മറ്റ് വസ്തുക്കളും കൊണ്ടുവരരുതെന്ന് അധികൃതർ അറിയിച്ചു. ഇത്തരം മേഖലകളിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അടിയന്തിര സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പുകയിലെ തീപ്പൊരികൾ പോലും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാം. അതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ വർഷം 4,355 ഹെക്ടർ മേഖലയാണ് കാട്ടുതീയിൽ നശിച്ചത്.

Read More

ബെൽഫാസ്റ്റ്: 5ജി മൊബൈൽ മാസ്റ്റുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പോലീസ്. ആശുപത്രികളുടെ ആശവിനിമയം ഇത്തരം സംഭവങ്ങളെ തുടർന്ന് തടസ്സപ്പെടുന്നു. ഇത് പലവിധ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും പോലീസ് വ്യക്തമാക്കി. 5ജി മൊബൈൽ മാസ്റ്റുകൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മറ്റ് അവശ്യസേവനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആശുപത്രികൾ ആശയവിനിമയത്തിന് വലിയ തടസ്സം നേരിടുന്നു. രോഗികളുമായും അവരുടെ കുടുംബങ്ങളുമായും മറ്റ് സേവനങ്ങളുമായും ബന്ധപ്പെടുന്നതിന് വലിയ ബുദ്ധിമുട്ടാണ് ആശുപത്രികൾ അനുഭവിക്കുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തങ്ങളുടെ ഉദ്യോഗസ്ഥർ ഊർജ്ജിത അന്വേഷണം നടത്തിവരുന്നതായി പോലീസ് വ്യക്തമാക്കി. അതേസമയം ഈ വാരം രണ്ട് 5ജി മാസ്റ്റുകൾക്കാണ് അക്രമികൾ തീയിട്ടത്.

Read More

ഡബ്ലിൻ: ഡബ്ലിൻ ദിനങ്ങൾ ആഘോഷമാക്കി ഒയാസിസ് ബാൻഡ്. സംഗീത പരിപാടിയ്ക്കായി ഡബ്ലിനിൽ എത്തിയ ബാൻഡ് അംഗങ്ങൾ ബീച്ചിൽ ഉല്ലസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.  അയർലൻഡിലെ ചൂടൻ കാലാവസ്ഥയും ഇവർ ആസ്വദിക്കുന്നുണ്ട്. ബാൻഡ് ഡ്രമ്മർ ജോയ് വാങ്കറിനൊപ്പം ഐറിഷ് തീരത്ത് ആർത്തുല്ലസിക്കുന്നതിന്റെ ചിത്രങ്ങൾ ഒയാസിസ് ഗിത്താറിസ്റ്റ് ബോൺഹെഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഡബ്ലിനിലെ മറ്റ്  പ്രധാന സ്ഥലങ്ങളും ഇതിനോടകം തന്നെ ബാൻഡ് അംഗങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഇന്നും നാളെയുമായിട്ടാണ് ഡബ്ലിനിലെ കോർക്ക് പാർക്കിൽ ബാൻഡിന്റെ സംഗീത നിശ. ലക്ഷക്കണക്കിന് പേർ സംഗീത പരിപാടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഗീത പരിപാടിയ്ക്കായുളള സജ്ജീകരണങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി.

Read More

കെറി: കെറിയിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ടിയറക്ലിയയിലെ ടാർബർട്ട് ഗ്രാമത്തിൽവച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹന യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃക്‌സാക്ഷികൾ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹെൽത്ത് റിസർച്ച് ബോർഡാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2018 മുതൽ 2022 വരെ 1,500 പേരാണ് ഈ അവസ്ഥയെ തുടർന്ന് ചികിത്സ തേടിയത്. ഇതിൽ ആദ്യ വർഷം 170 കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അവസാന വർഷം 375 പേർ ആശുപത്രിയിൽ ചികിത്സ തേടി. 2021 ൽ 538 പേരെയായിരുന്നു ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീടുള്ള വർഷങ്ങളിലും നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഒപിഡബ്ല്യുവിന് കീഴിലുള്ള പൈതൃക കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നാളെ മുതൽ സൗജന്യ പ്രവേശനം. ദേശീയ പൈതൃക വാരത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം നൽകുന്നത്. ഒപിഡബ്ലുവിന് കീഴിലുള്ള 70 പൈതൃക കേന്ദ്രങ്ങളിലാണ് നാളെ മുതൽ സൗജന്യപ്രവേശനം ആരംഭിക്കുക. അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 24) വരെ ഇത് തുടരും. ഡൊണറൈൽ കോർട്ട് ആൻഡ് എസ്റ്റേറ്റ്, ദി റോക്ക് ഓഫ് കാഷൽ, ഗ്ലെൻഡലോഫ് എന്നിന സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ പോർട്ടുംന കാസിൽ ആൻഡ് ഗാർഡൻസ്, സ്ലൈഗോ ആബി, ഡൊണഗൽ കാസിൽ, ചാൾസ് ഫോർട്ട്, എനിസ് ഫ്രിയറി, അയോനാഡ് ആൻ ബ്ലാസ്‌കോയിഡ് – ദി ബ്ലാസ്‌കറ്റ് സെന്റർ എന്നിവിടങ്ങളും സൗജന്യമായി സന്ദർശിക്കാം.

Read More