ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ പ്രധാന ട്രെയിൻ സ്റ്റേഷൻ ഇന്ന് അടച്ചിടും. സെന്റ് പാട്രിക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സ്റ്റേഷൻ അടച്ചിടുന്നത്. ഈ സാഹചര്യത്തിൽ യാത്രികർ ബദൽ മാർഗ്ഗങ്ങൾ തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ടാര സ്ട്രീറ്റ് സ്റ്റേഷനാണ് ഇന്ന് വൈകീട്ട് നാല് മണിവരെ അടച്ചിടുക. ഈ സാഹചര്യത്തിൽ യാത്രികർ യാത്രകൾക്കായി ഡബ്ലിൻ കനോലി സ്റ്റേഷനിലേക്കോ അതുമല്ലെങ്കിൽ ഡബ്ലിൻ പിയേഴ്സ് സ്റ്റേഷനിലേക്കോ പോകണം എന്നാണ് നിർദ്ദേശം. അതേസമയം മോട്ടോർവേയ് 1 ഉം അടച്ചിടും.
ജംഗ്ഷൻ 4 ഡൊണാബേറ്റിനും ജംഗ്ഷൻ 5 ബാൽബ്രിഗനും ഇടയിലുള്ള റോഡ് ആണ് അടച്ചിടുക.
Discussion about this post

