ഡബ്ലിൻ: അയർലൻഡിൽ അയവില്ലാതെ വാടക നിരക്ക്. രാജ്യത്ത് അതിവേഗത്തിൽ വാടക കുതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സെൻട്രൽ സ്റ്റാസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. വാടകയിലെ ഈ വർധനവ് വിപണിയിൽ വലിയ സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്.
സിഎസ്ഒയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡബ്ലിനിലെ ഫോക്സ്റോക്ക് ആണ് രാജ്യത്ത് വാടക നിരക്ക് ഏറ്റവും കൂടുതലുള്ള പ്രദേശം. ഇവിടെ ഈ വർഷം ആദ്യ പാദത്തിൽ 3,718 യൂറോ ആയിരുന്നു ശരാശരി വാടക. എന്നാൽ ഇത് ഇപ്പോൾ നാലായിരം യൂറോ ആയി ഉയർന്നിട്ടുണ്ട്. ഡാൽക്കി, കില്ലിനി, സാൻഡിമൗണ്ട്, ബ്ലാക്ക്റോക്ക്, ബാൾസ്ബ്രിഡ്ജ്, ഡോണിബ്രൂക്ക്, ഗ്ലെനഗറി തുടങ്ങിയവ വാടക ഉയർന്ന പ്രദേശങ്ങളാണ്. 2,547 യൂറോ ആണ് ഇവിടുത്തെ ശരാശരി വാടക നിരക്ക്.
Discussion about this post

