തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സർവ്വാധിപത്യവുമായി ബിജെപി. നിലവിൽ 50 വാർഡുകളിൽ വിജയം ഉറപ്പിച്ചു. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. ഇനി ഒരു സീറ്റ് കൂടി ലഭിച്ചാൽ ബിജെപിയ്ക്ക് കോർപ്പറേഷനിൽ ഭരണം ഉറപ്പിക്കാം. നിലവിൽ മേയർ സ്ഥാനം ബിജെപി ഉറപ്പിച്ചിട്ടുണ്ട്.
ഭരണകക്ഷിയായ എൽഡിഎഫിന് 29 സീറ്റുകളാണ് കോർപ്പറേഷനിൽ ലഭിച്ചത്. 19 സീറ്റുകൾ യുഡിഎഫും നേടി. ശക്തമായ തിരിച്ചടിയാണ് കോർപ്പറേഷനിൽ എൽഡിഎഫ് ഇക്കുറി നേരിട്ടത്.
Discussion about this post

