തിരുവനന്തപുരം: പത്ത് കൊല്ലം ഭരിച്ച എൽഡിഎഫിന്റെ പരാജയമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളമെന്ന ബിജെപിയുടെ മുദ്രാവാക്യം ജനം സ്വീകരിച്ചു. എൽഡിഎഫിന്റെ ദ്രോഹത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വികസിത കേരളമെന്ന മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണ്. പത്ത് കൊല്ലം ഭരിച്ച എൽഡിഎഫിന്റെ പരാജയം ഫലത്തിൽ പ്രതിഫലിക്കുന്നു. അഴിമതി, ശബരിമലയിലെ ദ്രോഹം തുടങ്ങിയവയ്ക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം.
എൽഡിഎഫിന്റെ കാലം കഴിഞ്ഞു. ഭരണവിരുദ്ധ വികാരം പ്രകടമാണ്. എൽഡിഎഫിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എന്നാൽ യുഡിഎഫിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത് താത്കാലിക നേട്ടം മാത്രമാണ്. ഇത് മറികടക്കാൻ കഴിയുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

