കിൽഡെയർ: കൗണ്ടി കിൽഡെയറിൽ റിസർവ്വോയറിൽ നിന്നും 50 വയസ്സുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. ലെയ്ക്സ്ലിപ്പിലെ ഓക്ക്ലാൻ വെസ്റ്റിൽ ആയിരുന്നു സംഭവം.
ഇയാളുടെ 50 വയസ്സുള്ള മുൻ പങ്കാളിയായ സ്ത്രീയെ വീട്ടിൽ പൊള്ളലേറ്റ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ആയിരുന്നു സംഭവം. സ്ത്രീയുടെ വീടിന് തീയിട്ട ശേഷം 50 കാരൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതുകണ്ട പ്രദേശവാസികളാണ് വിവരം അടിയന്തിര സേവനങ്ങളെ അറിയിച്ചത്. തുടർന്ന് ഇവർ എത്തി സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിസർവോയറിൽ നിന്നും 50 കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Discussion about this post

