ആൻട്രിം: കൗണ്ടി ആൻഡ്രിമിലെ ആൻഡ്രൂ വേയുടെ പേര് മാറ്റണമെന്ന നിർദ്ദേശം അംഗീകരിച്ച് മിഡ് ആൻഡ് ഈസ്റ്റ് ആൻട്രിം കൗൺസിൽ. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. സ്ട്രീറ്റിന് നൽകേണ്ട പുതിയ പേര് സംബന്ധിച്ച ചർച്ചകളും മറ്റ് നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
1986 ൽ രാജകുമാരൻ ആയിരുന്ന ആൻഡ്രൂ മൗണ്ട്ബാറ്റനോടുള്ള ആദരവിനെ തുടർന്നാണ് സ്ട്രീറ്റിന് ആൻഡ്രൂ വേ എന്ന് പേര് നൽകിയത്. ആൻഡ്രൂവും സാറ ഫ്രെഗുസും തമ്മിലുള്ള വിവാഹത്തിന് വേദിയായത് ഇവിടം ആണ്. പിന്നീട് ലൈംഗികാതിക്ര കേസിൽ ആരോപണ വിധേയനായ ജെഫ്റി എപ്സ്റ്റൈനുമായുള്ള സൗഹൃദം ആൻഡ്രൂവിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കി. ഇതോടെ രാജപദവികൾ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ആൻഡ്രൂ വേയുടെ പേര് മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നത്.

