ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന അഭയാർത്ഥികൾക്ക് താമസത്തിന് ചിലവേറും. സർക്കാർ നൽകുന്ന താമസസൗകര്യത്തിന്റെ ചിലവിന്റെ ഒരു ഭാഗം അഭയാർത്ഥികളിൽ നിന്നുതന്നെ ഈടാക്കാനുള്ള ആലോചനയിലാണ് സർക്കാർ. ഇതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നാളെ സർക്കാർ പരിഗണനയിൽ വരും.
നീതിന്യായ മന്ത്രി ജിം ഒ കെല്ലഗനാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശങ്ങൾ. കുടിയേറ്റ നിയമങ്ങളിൽ കർശന മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. അഭയാർത്ഥികൾ ഇനി മുതൽ തൗമസ സൗകര്യത്തിനായി ശമ്പളത്തിന്റെ 40 ശതമാനം സർക്കാരിന് നൽകേണ്ടിവരും.
Discussion about this post

