കോഴിക്കോട് ; സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കുമെന്ന് അഹങ്കരിച്ച വാർഡ് ഒടുവിൽ എൻ ഡി എയ്ക്ക് സ്വന്തം . കോഴിക്കോട് മേയര്‍ ബീനാഫിലിപ്പിന്റെ വാര്‍ഡില്‍ എൻ ഡി എ സ്ഥാനാർത്ഥി ടി എ രനീഷ് ആണ് വിജയിച്ചത് .
ജനാധിപത്യബോധമുള്ള ജനങ്ങൾ ജനാധിപത്യാവകാശം കൃത്യമായി വിനിയോഗിച്ചുവെന്നാണ് രനീഷ് പറയുന്നത് . 47 വർഷമായി തങ്ങളുടേ കയ്യിലാണെന്ന് സിപിഎം പറഞ്ഞ വാർഡാണിത് . മുൻപ് ഞങ്ങൾ ബൂത്തിലിരിക്കുമ്പോൾ നിങ്ങൾ എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചവരുണ്ട്.
രണ്ട് മേയർമാരുണ്ടായിരുന്ന വാർഡിൽ പൊതുശൗചാലയോ അക്ഷയകേന്ദ്രമോ അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടമോ ഇല്ല. ഞങ്ങൾ പറഞ്ഞത് വികസനത്തിന്റെ രാഷ്ട്രീയമാണ്. നൽകിയ വാഗ്ധാനങ്ങൾ ഓരോന്നും നടപ്പിലാക്കുമെന്നും രനീഷ് പറഞ്ഞു.
Discussion about this post

