Author: sreejithakvijayan

ഡബ്ലിൻ: കുട്ടികളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിൽ ആശങ്കാകുലരായി രക്ഷിതാക്കൾ. 10 ൽ 9 രക്ഷിതാക്കൾക്കും ഇതിൽ ആശങ്കയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. സ്‌ക്രീൻ ടൈമിലെ വർധനവ് കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുമെന്ന് രക്ഷിതാക്കൾ കരുതുന്നു. സ്‌കൂളിൽ നിന്ന് വന്നശേഷവും അവധി ദിവസങ്ങളിലും ഫോണിലും കമ്പ്യൂട്ടറിലുമായി ധാരാളം സമയാണ് കുട്ടികൾ ചിലവഴിക്കുന്നത്. അവധി സമയങ്ങളിൽ 66 ശതമാനം കുട്ടികൾ രണ്ടോ അതിലധികമോ മണിക്കൂർ ഡിജിറ്റൽ ഉപകരണങ്ങൾക്ക് മുൻപിൽ ചിലവഴിക്കുന്നു. സ്‌കൂളിന് പുറത്തുള്ള പരിപാടികൾ കുട്ടികളുടെ സ്‌ക്രീൻ സമയം കുറയ്ക്കാൻ ഏറ്റവും മികച്ചതാണെന്ന് 91 ശതമാനം രക്ഷിതാക്കളും വിശ്വസിക്കുന്നു.

Read More

ഡബ്ലിൻ: പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. 40 വയസ്സുകാരനെതിരെയാണ് കേസ് എടുത്തത്. ഞായറാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ഫിൻഗ്ലാസിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരു വനിതാ ഉദ്യോഗസ്ഥയ്ക്കും പുരുഷനായ ഉദ്യോഗസ്ഥനും നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടു പേരും കനോലി ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

സ്ലൈഗോ: സ്ലൈഗോയിൽ വാഹനാപകടം. 50 കാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സ്ലൈഗോയിലെ കാസിൽഗൽ മേഖലയിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 50 കാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബാക്കി മൂന്ന് പേരെയും പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 50 കാരിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വൻ കഞ്ചാവ് വേട്ട. രണ്ട് ലക്ഷം യൂറോയിലധികം വിലയുള്ള കഞ്ചാവ് പിടിച്ചെടുത്തു. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ബ്യൂറോയും, വാട്ടർഫോർഡ് കൗണ്ടി ഡ്രഗ്‌സ് യൂണിറ്റും, റെവന്യൂ കസ്റ്റംസ് സർവ്വീസും ചേർന്ന് നടത്തിയ ദൗത്യത്തിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 10.35 കിലോ ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 2,07,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുള്ള പുരുഷനെയും 30 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.

Read More

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് കേരള ചാപ്റ്ററിന് പുതിയ സമിതി. ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യുവാണ് പുതിയ സമിതിയെ പ്രഖ്യാപിച്ചത്. 32 അംഗ ഭാരവാഹി സമിതിയെ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. കൂടുതൽ ഭാരവാഹികളെയും യൂണിറ്റ് കമ്മിറ്റികളെയും ഉടൻ പ്രഖ്യാപിക്കും. സാൻജോ മുളവരിക്കലാണ് കേരള ചാപ്റ്ററിന്റെ പ്രസിഡന്റ്. ജോർജ്കുട്ടി പുന്നമടയാണ് ചെയർമാൻ. ഇവരുടെ പേരുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുള്ളവരുടെ പേരുകൾ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റുമാർ: ജോമോൻ കോയിക്കര, ഷിജോ ജേക്കബ്, സിനു പാറായികിലുക്കൻ മത്തായി. ജനറൽ സെക്രട്ടറി: വിനു കളത്തിൽ. സെക്രട്ടറിമാർ: ചാൾസൺ ചാക്കോ, അനു ലോനച്ചൻ, ജോസഫ് തുറലയിൽ, സന്തോഷ് കുര്യൻ, ഫ്രാൻസിസ് ജേക്കബ്, ബാബുരാജ്, ലിയോ റോയ്, സെബിൻ ജോസ്, ഷെൽസി ജിൻസൺ. ജോയിന്റ് സെക്രട്ടറിമാർ: സോബിൻ മാത്യൂസ്, ലിജു ജേക്കബ്, സിജോ ഡേവിഡ്, ഡെൻസൺ കുരുവിള, നെൽസൺ വർഗീസ്, അഖിൽ കുര്യൻ, നിതിൻ ജോസഫ്, സിറിൽ റോയ് താഴത്തുപറമ്പിൽ, ജിജോ…

Read More

ഡബ്ലിൻ: ഈ മാസത്തിലെ മലയാളം മാലസ് ( റോമൻ) 15 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ഞായറാഴ്ചയാണ് പരിപാടി നടക്കുക. മലയാളം മാസിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു. ഉച്ചയ്ക്ക് ആണ് പരിപാടി. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകീട്ടുവരെ തുടരും.

Read More

ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയിൽ. ത്രിദിന പരിപാടി മെയ് 23, 24,25 തിയതികളിൽ നടക്കും. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ആറ് മണിവരെയാണ് പരിപാടി. ഡബ്ലിനിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ www.syromalabar.i എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. രജിസ്‌ട്രേഷന് ഫീസ് ഉണ്ട്. ജൂൺ 26,27,28 തിയതികളിലും നവംബർ 6,7,8 തിയതികളിലും സെമിനാർ ഉണ്ടായിരിക്കും.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കുറ്റം ചുമത്തി കോടതി. അനധികൃതമായി കത്തി കൈവശം വച്ചതിനും മർദ്ദനത്തിനുമാണ് കുറ്റം ചുമത്തിയത്. ഡബ്ലിൻ സിറ്റി സെന്ററിലെ ആബി സ്ട്രീറ്റിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ ആയിരുന്നു സംഭവം. ആബി സ്ട്രീറ്റിൽ 20 കാരൻ ഉൾപ്പെടെയുള്ള ഒരു സംഘം പരസ്പരം ആക്രമിക്കുകയായിരുന്നു. വിവരം ലഭിച്ച് സ്ഥലത്ത് എത്തിയ പോലീസ് 20 കാരനെ അറസ്റ്റ് ചെയ്തു.  തുടർന്ന് പരിശോധിച്ചപ്പോഴാണ് കത്തി കണ്ടെടുത്തത്.

Read More

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ഗാർഡ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. പരിക്കേറ്റ വനിതാ ഗാർഡയെയും പുരുഷ ഗാർഡയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഫിംഗ്ലാസിലേക്ക് വീട്ടിൽ ആയിരുന്നു സംഭവം. ഇവിടേയ്ക്ക് പ്രതി ഇരുവരെയും വിളിച്ച് വരുത്തുകയായിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോൾ ഇരുവരെയും പ്രതി ആക്രമിച്ചു. വനിതാ പോലീസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ഉൾപ്പെടെ പ്രതി ശ്രമിച്ചിരുന്നു. വളരെ പാടുപെട്ടാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ വനിതാ തടവുകാരുടെ എണ്ണം വർധിക്കുന്നു. സെല്ലുകളിൽ സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 40 ഓളം വനിതാ തടവുകാർ തറയിലാണ് രാത്രി ഉറങ്ങുന്നത്. മൗണ്ട്‌ജോയ്‌സ് ഡോച്ചാസ് സെന്റർ, ലിമെറിക്കിലെ വനിതാ ജയിൽ എന്നിവിടങ്ങളിലായി ഏകദേശം 326 സ്ത്രീകളാണ് തടവിൽ കഴിയുന്നത്. 146 വനിതാ തടവുകാരെ മാത്രമാണ് മൗണ്ട്‌ജോയിലെ വനിതാ സെല്ലുകളിൽ പാർപ്പിക്കാൻ കഴിയുക. എന്നാൽ ഇവിടെ 227 തടവുകാർ ഉണ്ട്. 37 പേർ തറകളിൽ കിടക്ക വിരിച്ചാണ് ഉറങ്ങുന്നത്. ലിമെറിക്കിലെ വനിതാ ജയിലിൽ 99 തടവുപുള്ളികളാണ് ഉള്ളത്. ഇവരിൽ 56 പേർ കിടക്കകളിൽ കിടക്കുന്നു. മൂന്ന് പേർ തറയിലാണ് ഉറങ്ങുന്നത്.

Read More