ഡബ്ലിൻ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ ഗൈനക്കോളജിസ്റ്റിന് പിഴ. പ്രൊഫസർ റെയ്മണ്ട് ഒ’സള്ളിവനെതിരെയാണ് നടപടി സ്വീകരിച്ചത്. 5,000 യൂറോയാണ് പിഴയായി വിധിച്ചിരിക്കുന്നത്.
കിൽക്കെന്നിയിലെ സെന്റ് ലൂക്ക്സ് ആശുപത്രിയിൽ ഡോക്ടറായിരിക്കെയാണ് കൃത്യനിർവ്വഹണത്തിൽ റെയ്മണ്ട് വീഴ്ച വരുത്തിയത്. ഗർഭിണികളായ അഞ്ച് സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ മറ്റ് ചികിത്സാ നടപടിക്രമങ്ങളിലൂടെ കടക്കാൻ റെയ്മണ്ട് നിർദ്ദേശിച്ചിരുന്നു. ഇത് പുറത്തുവന്നതോടെ ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. 2018 ൽ ആയിരുന്നു സംഭവം.
Discussion about this post

