ഡബ്ലിൻ: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായതോടെ ലഹരിയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ്. നിലവിൽ വിപണിയിൽ സജീവമായ എംഡിഎഎംഎയ്ക്കെതിരെയാണ് എച്ച്എസ്ഇ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വളരെ ശക്തമായ ഈ മരുന്ന് ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് എച്ച്എസ്ഇ വ്യക്തമാക്കി.
സാധാരണ എംഡിഎംഎയെക്കാൾ ഉയർന്ന ആസക്തിപ്രധാനം ചെയ്യുന്ന എംഡിഎംഎയാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. ഈ ലഹരിയുടെ വിപണിയിലെ സാന്നിദ്ധ്യം സമ്മറിൽതന്നെ തിരിച്ചറിഞ്ഞിരുന്നു. ചെറിയ അളവിൽ ശരീരത്തിലെത്തിയാൽ പോലും വലിയ ശാരീരിക ബുദ്ധിമുട്ടാണ് ഈ എംഡിഎംഎ ഉണ്ടാക്കുക. അതിനാൽ ഉപയോഗിക്കുന്നവർ ഇതിന്റെ ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി മനസിലാക്കണമെന്നും എച്ച്എസ്ഇ വ്യക്തമാക്കി.

