ഡബ്ലിൻ: കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ ശക്തമാക്കാനുള്ള അയർലൻഡിന്റെ തീരുമാനത്തിനെതിരെ ഐറിഷ് റെഫ്യുജീ കൗൺസിൽ. നീക്കത്തെ കൗൺസിൽ വിമർശിച്ചു. നിയമം കടുപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് കൗൺസിൽ വ്യക്തമാക്കുന്നത്.
വ്യക്തിയ്ക്ക് സ്വന്തമായി താമസസ്ഥലം ഉണ്ടായിരിക്കണം എന്ന് തുടങ്ങിയ നിയമം സംബന്ധിച്ച പല കർശന നിയന്ത്രണങ്ങളും സ്ഥിതിഗതികൾ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് ഐആർസി ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹെൻഡേഴ്സൺ പറഞ്ഞു. ഫാമിലി യൂണിഫിക്കേഷൻ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ തന്നെ 18 മാസത്തോളം വേണ്ടിവരും. അതുകൊണ്ട് തന്നെ താമസസ്ഥലം കണ്ടെത്താൻ സമയം വേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു. അടുത്തിടെ യുകെ കുടിയേറ്റ നയം കർശനമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അയർലൻഡും സമാന നടപടി സ്വീകരിക്കുന്നത്.

