ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകർ. അഞ്ച് കൗണ്ടികളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രവചനം. പൊതുവെ അസ്ഥിരകാലാവസ്ഥയായിരിക്കും ഈ വാരം അനുഭവപ്പെടുക.
ഡൊണഗൽ, സ്ലൈഗോ, ലെയ്ട്രിം, മയോ, ഗാൽവെ എന്നീ കൗണ്ടികളിലായിരിക്കും അതിശക്തമായ കാറ്റ് വീശുക. ഇവിടെ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരിക്കും കാറ്റ് അനുഭവപ്പെടുക.
Discussion about this post

