ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ സുരക്ഷാ പ്രചാരണം ആരംഭിച്ച് പോലീസ്. ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ബോധവത്കരണവുമായി പോലീസ് രംഗത്ത് എത്തിയത്. ഓപ്പറേഷൻ സീസൺസ് ഗ്രീറ്റിംഗ്സ് 2025 എന്ന പേരിലാണ് പുതിയ ഉദ്യമത്തിന് പോലീസ് ആരംഭം കുറിച്ചിരിക്കുന്നത്.
ക്രിസ്തുമസ് – ന്യൂയർ ആഘോഷങ്ങൾക്കിടെ പൊതുസുരക്ഷ ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നഗരങ്ങളിലും പട്ടണങ്ങളിലും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് വേണ്ടിയാണ് പ്രർത്തനങ്ങൾ. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. ഇതോടൊപ്പം വാർഷികാഘോഷവും സംഘടിപ്പിച്ചു.
Discussion about this post

