മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ബസ് ഡ്രൈവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബസ് ഐറാൻ. സഹപ്രവർത്തകന്റെ വിയോഗം എല്ലാവർക്കും വലിയ ഞെട്ടൽ ഉളവാക്കിയതായി ബസ് ഐറാൻ ചീഫ് എക്സിക്യൂട്ടീവ് പ്രതികരിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റത്. അദ്ദേഹത്തിന് പുറമേ മറ്റൊരു വ്യക്തികൂടി മരിച്ചിരുന്നു.
സഹപ്രവർത്തകന്റെ മരണത്തിൽ കമ്പനി മുഴുവൻ വിഷമത്തിലാണ്ടതായി ബസ് ഐറാൻ ചീഫ് എക്സിക്യൂട്ടീവ് ജീൻ ഒ സള്ളിവൻ പറഞ്ഞു. സഹപ്രവർത്തകന്റെ നഷ്ടം ഏവർക്കും വലിയ ഞെട്ടൽ ഉണ്ടാക്കി. സഹപ്രവർത്തകന്റെ കുടുംബത്തിനൊപ്പം കമ്പനിയിലെ ഓരോരുത്തരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോമ്സടൗണിലെ ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്. കാർ, ലോറി, ബസ് എന്നിവ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറും കൊല്ലപ്പെട്ടു. സാരമായി പരിക്കേറ്റ കാർ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.

