ഒഫാലി: കൗണ്ടി ഒഫാലിയിൽ വീടിന് തീയിട്ട സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് വീടുകളിൽ പോലീസ് പരിശോധന നടത്തി. കിൽഡെയറിലും ഒഫാലിയിലും ആയിരുന്നു പരിശോധന.
ലാവോയിസിലെ സീരിയസ് ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നിലവിൽ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. നാഷണൽ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ പിന്തുണ ഇവർക്കുണ്ട്. ചില സംശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്ന് അന്വേഷണ സംഘം പറഞ്ഞു. പരിശോധനയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
Discussion about this post

