ഡബ്ലിൻ: കുട്ടികളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിൽ ആശങ്കാകുലരായി രക്ഷിതാക്കൾ. 10 ൽ 9 രക്ഷിതാക്കൾക്കും ഇതിൽ ആശങ്കയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. സ്ക്രീൻ ടൈമിലെ വർധനവ് കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുമെന്ന് രക്ഷിതാക്കൾ കരുതുന്നു.
സ്കൂളിൽ നിന്ന് വന്നശേഷവും അവധി ദിവസങ്ങളിലും ഫോണിലും കമ്പ്യൂട്ടറിലുമായി ധാരാളം സമയാണ് കുട്ടികൾ ചിലവഴിക്കുന്നത്. അവധി സമയങ്ങളിൽ 66 ശതമാനം കുട്ടികൾ രണ്ടോ അതിലധികമോ മണിക്കൂർ ഡിജിറ്റൽ ഉപകരണങ്ങൾക്ക് മുൻപിൽ ചിലവഴിക്കുന്നു. സ്കൂളിന് പുറത്തുള്ള പരിപാടികൾ കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കാൻ ഏറ്റവും മികച്ചതാണെന്ന് 91 ശതമാനം രക്ഷിതാക്കളും വിശ്വസിക്കുന്നു.
Discussion about this post

