ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയിൽ. ത്രിദിന പരിപാടി മെയ് 23, 24,25 തിയതികളിൽ നടക്കും. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ആറ് മണിവരെയാണ് പരിപാടി.
ഡബ്ലിനിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ
www.syromalabar.i എന്ന വെബ്സൈറ്റ് സന്ദർശിക്കുക. രജിസ്ട്രേഷന് ഫീസ് ഉണ്ട്. ജൂൺ 26,27,28 തിയതികളിലും നവംബർ 6,7,8 തിയതികളിലും സെമിനാർ ഉണ്ടായിരിക്കും.
Discussion about this post

