- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
- സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു ; ഗണേഷിന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
- വിജയ്ക്ക് ആസ്തി 625 കോടി ; സംഗീതയ്ക്ക് സ്വന്തമായി 391 പവൻ
- ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം
- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
Author: sreejithakvijayan
മയോ: അയർലൻഡിൽ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഡൊണഗൽ, ഗാൽവേ, മയോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഇന്ന് വൈകീട്ട് ആറ് മണി മുതലാണ് കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്. നാളെ രാവിലെ 5 മണിവരെ ഇത് തുടരും. ശക്തമായ തെക്ക്- പടിഞ്ഞാറൻ കാറ്റാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. തീരമേഖലകളിൽ കാറ്റ് ശക്തമാകും. ശക്തമായ കാറ്റ് വാഹന യാത്രികർക്ക് തടസ്സം സൃഷ്ടിച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: സ്മാർട്ട് മീറ്റർ റീഡിംഗിൽ പിഴവ് സംഭവിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇഎസ്ബി നെറ്റ്‌വർക്ക്‌സ്. എത്രയും വേഗം പിഴവ് പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിണ്ടുട്ടെന്ന് ഇഎസ്ബി നെറ്റ്‌വർക്ക്‌സ് വ്യക്തമാക്കി. മീറ്ററിലെ പിഴവിനെ തുടർന്ന് നിരവധി ഉപഭോക്താക്കൾക്ക് വൈദ്യുതിബില്ലിൽ വലിയ വർധനവ് കാണിച്ചിരുന്നു. ഒരു ദിവസം തന്നെ 5000 യൂറോയുടെ റീഡിംഗ് ആയിരുന്നു മീറ്ററിൽ കാണിച്ചിരുന്നത്. മാർച്ച് 6,7 തിയതികളിൽ ആയിരുന്നു വൈദ്യുതിബില്ലിൽ മാറ്റം ഉണ്ടായത്. ഉപഭോക്താക്കൾക്ക് ഉണ്ടായ ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും മാപ്പ് ചോദിക്കുന്നു. ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്ന് വാക്ക് തരുന്നുവെന്നും ഇസിബി വ്യക്തമാക്കി.
ഡബ്ലിൻ: ലൗത്തിലെ ദ്രോഗെഡയിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 70 കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൗത്ത്, കാവൻ, മൊനാഘൻ എന്നിവിടങ്ങളിലെ മയക്കുമരുന്ന് വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ് പോലീസ്. ഇതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തത്. തുടർന്ന് 70 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം തണുപ്പുള്ള കാലാവസ്ഥ. വരും ദിവസങ്ങളിൽ രാജ്യത്ത് മഴയും മഞ്ഞും ഐസും അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തണുപ്പുള്ള കാലാവസ്ഥ അയർലൻഡിലേക്ക് നീങ്ങും. പ്രതികൂല കാലാവസ്ഥ അയർലൻഡിലെ വാഹനയാത്രികർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. അതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും മെറ്റ് ഐറാൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: മാറ്റത്തിന്റെ പാതയിൽ അയർലൻഡിന്റെ നിർമ്മാണ മേഖല. കഴിഞ്ഞ മാസം നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങളിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. എഐബിയുടെ ഏറ്റവും പുതിയ ചർച്ചേസിംഗ് മാനേജേഴ്‌സ് സൂചിക പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ആദ്യമായിട്ടാണ് മേഖലയുടെ നിലവാരം ഇത്രയും അധികം ഉയരുന്നത്. കഴിഞ്ഞ വർഷം മെയ് വരെ നിർമ്മാണ മേഖല മന്ദഗതിയിൽ ആയിരുന്നു. എന്നാൽ ഇതിന് ശേഷം നേരിയതോതിൽ മാറ്റം ഉണ്ടായതായി സർവ്വേ വ്യക്തമാക്കുന്നു. മേഖലയിലെ ഡിമാൻഡ് വർധിച്ചതാണ് പ്രവർത്തനങ്ങൾ വർധിക്കാൻ കാരണമായ ഘടകമെന്നും എഐബി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഒഇസിഡി ( ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്) സെക്രട്ടറി ജനറലിനെയും ഫ്രഞ്ച് ധനമന്ത്രിയെയും കാണാൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇതിനായി അദ്ദേഹം ഫ്രാൻസ് സന്ദർശിക്കും. സെന്റ് പാട്രിക്‌സ് ദിന പരിപാടികളുടെ ഭാഗമായിട്ടാണ് അദ്ദേഹം ഫ്രാൻസിൽ എത്തുക. യൂറോപ്യൻ യൂണിയൻ പങ്കാളികളുമായുള്ള വ്യാപാര പ്രോത്സാഹനത്തിലും സാമ്പത്തിക ഇടപെടലിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഫ്രാൻസ് സന്ദർശനത്തിന്റെ ലക്ഷ്യം. ചൊവ്വാഴ്ച രാവിലെ ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ യോഗം ചേരും. ഇതിന് ശേഷമായിരിക്കും അദ്ദേഹം ഫ്രാൻസിലേക്ക് പോകുക. മിഡിൽ ഈസ്റ്റിലെ സംഘർഷവും അതിന്റെ പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തും. എണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചർച്ചചെയ്യും.
ഡബ്ലിൻ: അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വില വർധിക്കുന്നു. 500 ലിറ്റർ ഓയിലിന് 880 യൂറോയാണ് ഇപ്പോഴത്തെ വില. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന് മുൻപ് 500 യൂറോയിൽ താഴെ ആയിരുന്നു. ആഗോളതലത്തിൽ എണ്ണയുടെ വില ഉയർന്നതാണ് ഹോം ഹീറ്റിംഗ് ഓയിലിന്റെ വിലയിലും പ്രതിഫലിച്ചത്. പെട്രോളിന്റെ വിലയിൽ 1.90 യൂറോയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ചില ഫോർകോർട്ടുകളിൽ ഡീസലിന്റെ വില 2.08 ആയി ഉയർന്നിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നിലവിൽക്കുന്നുണ്ട്. ഇതേ തുടർന്നാണ് വില ഉയർന്നത്.
ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. എന്നിസ്‌കെല്ലിൻ സ്വദേശി എല്ലീ ഫ്‌ളാനഗൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ 45 കാരനെ ചോദ്യം ചെയ്യുന്നത് പോലീസ് തുടരുകയാണ്. 23 കാരിയായ ഫ്‌ളാനഗനെ കോർബാൻ അവന്യൂമേഖലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകം ആണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് കൊലപാതകത്തിന് കേസ് എടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ പ്രതിരോധസേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷം പ്രതിരോധസേനയിൽ ചേരാൻ ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും അധികം അപേക്ഷകൾ ലഭിക്കുന്നത്. പ്രതിരോധമന്ത്രി ഹെലൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം 16,510 പേരാണ് പ്രതിരോധസേനയിൽ ചേരാൻ അപേക്ഷിച്ചത് എന്നാണ് വിവരം. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അപേക്ഷകളിൽ 24 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. അപേക്ഷകരിൽ 790 പേരെയാണ് സേനയുടെ ഭാഗമാക്കിയത്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനം ഇടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. 24 വയസ്സുള്ള ഗബ്രീലിയ ഒ ഡൊണോഗ്യൂ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ബാല്ലിനലാസയിലെ ആർ502 ൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന ഗബ്രീലിയയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഗബ്രീലിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
