ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് കേരള ചാപ്റ്ററിന് പുതിയ സമിതി. ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യുവാണ് പുതിയ സമിതിയെ പ്രഖ്യാപിച്ചത്. 32 അംഗ ഭാരവാഹി സമിതിയെ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. കൂടുതൽ ഭാരവാഹികളെയും യൂണിറ്റ് കമ്മിറ്റികളെയും ഉടൻ പ്രഖ്യാപിക്കും.
സാൻജോ മുളവരിക്കലാണ് കേരള ചാപ്റ്ററിന്റെ പ്രസിഡന്റ്. ജോർജ്കുട്ടി പുന്നമടയാണ് ചെയർമാൻ. ഇവരുടെ പേരുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുള്ളവരുടെ പേരുകൾ പ്രഖ്യാപിച്ചത്.
വൈസ് പ്രസിഡന്റുമാർ:
ജോമോൻ കോയിക്കര, ഷിജോ ജേക്കബ്, സിനു പാറായികിലുക്കൻ മത്തായി.
ജനറൽ സെക്രട്ടറി:
വിനു കളത്തിൽ.
സെക്രട്ടറിമാർ:
ചാൾസൺ ചാക്കോ, അനു ലോനച്ചൻ, ജോസഫ് തുറലയിൽ, സന്തോഷ് കുര്യൻ, ഫ്രാൻസിസ് ജേക്കബ്, ബാബുരാജ്, ലിയോ റോയ്, സെബിൻ ജോസ്, ഷെൽസി ജിൻസൺ.
ജോയിന്റ് സെക്രട്ടറിമാർ:
സോബിൻ മാത്യൂസ്, ലിജു ജേക്കബ്, സിജോ ഡേവിഡ്, ഡെൻസൺ കുരുവിള, നെൽസൺ വർഗീസ്, അഖിൽ കുര്യൻ, നിതിൻ ജോസഫ്, സിറിൽ റോയ് താഴത്തുപറമ്പിൽ, ജിജോ ജോസഫ്, തേജസ്സ് ഈശോ തോമസ്, മാർട്ടിൻ കാച്ചപ്പള്ളി ജോസഫ്, വിശാഖ് കെ പി, ഹരികൃഷ്ണൻ വി എൻ, ഷിബു രാജേന്ദ്രൻ, നവാസ് അലി.
ട്രഷറർ:
സുബിൻ ഫിലിപ്പ്.

