ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കുറ്റം ചുമത്തി കോടതി. അനധികൃതമായി കത്തി കൈവശം വച്ചതിനും മർദ്ദനത്തിനുമാണ് കുറ്റം ചുമത്തിയത്. ഡബ്ലിൻ സിറ്റി സെന്ററിലെ ആബി സ്ട്രീറ്റിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് നടപടി.
ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ ആയിരുന്നു സംഭവം. ആബി സ്ട്രീറ്റിൽ 20 കാരൻ ഉൾപ്പെടെയുള്ള ഒരു സംഘം പരസ്പരം ആക്രമിക്കുകയായിരുന്നു. വിവരം ലഭിച്ച് സ്ഥലത്ത് എത്തിയ പോലീസ് 20 കാരനെ അറസ്റ്റ് ചെയ്തു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കത്തി കണ്ടെടുത്തത്.
Discussion about this post

