സ്ലൈഗോ: സ്ലൈഗോയിൽ വാഹനാപകടം. 50 കാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സ്ലൈഗോയിലെ കാസിൽഗൽ മേഖലയിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 50 കാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബാക്കി മൂന്ന് പേരെയും പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 50 കാരിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

