ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ഗാർഡ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. പരിക്കേറ്റ വനിതാ ഗാർഡയെയും പുരുഷ ഗാർഡയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഫിംഗ്ലാസിലേക്ക് വീട്ടിൽ ആയിരുന്നു സംഭവം. ഇവിടേയ്ക്ക് പ്രതി ഇരുവരെയും വിളിച്ച് വരുത്തുകയായിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോൾ ഇരുവരെയും പ്രതി ആക്രമിച്ചു. വനിതാ പോലീസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ഉൾപ്പെടെ പ്രതി ശ്രമിച്ചിരുന്നു. വളരെ പാടുപെട്ടാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.
Discussion about this post

