ഡബ്ലിൻ: പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. 40 വയസ്സുകാരനെതിരെയാണ് കേസ് എടുത്തത്. ഞായറാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
ഫിൻഗ്ലാസിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരു വനിതാ ഉദ്യോഗസ്ഥയ്ക്കും പുരുഷനായ ഉദ്യോഗസ്ഥനും നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടു പേരും കനോലി ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

