- സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല
- ഐറിഷ് പൗരത്വദാന ചടങ്ങ് ഏപ്രിൽ 14,15 തീയതികളിൽ
- അയര്ലൻഡില് ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ പാര്ട്ടിയായി ഷിന് ഫെയ്ൻ
- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
- സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു ; ഗണേഷിന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
- വിജയ്ക്ക് ആസ്തി 625 കോടി ; സംഗീതയ്ക്ക് സ്വന്തമായി 391 പവൻ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ 3 ഏരിയയിൽ കുട്ടികളെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡബ്ലിനിലെ ഗാർഡ സ്‌റ്റേഷനിൽ തുടരുകയാണ്. കഴിഞ്ഞ മാസത്തെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഡബ്ലിനിലെ ക്ലോണ്ടാർഫിലിൽവച്ചായിരുന്നു ഇയാൾ കുട്ടികളെ ആക്രമിച്ചത്. ഇത് അവിടെയുണ്ടായിരുന്ന മുതിർന്നവർ കണ്ടിരുന്നു. തുടർന്ന് തടയാൻ എത്തുമ്പോഴേയ്ക്കും യുവാവ് ബൈക്കിൽ കടന്നുകളയുകയായിരുന്നു.
ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളായ മൂന്ന് പേർ അറസ്റ്റിൽ. വെസ്റ്റ് ബെൽഫാസ്റ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ കണ്ണികൾക്കായുള്ള തിരച്ചിലിൽ ആയിരുന്നു മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 39 ഉം 34 ഉം വയസ്സുള്ള രണ്ട് പുരുഷന്മാർ. 36 വയസ്സുള്ള സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. പാരാമിലിറ്ററി ക്രൈം ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓൾഡ് പാർക്ക് മേഖലയിലെ മൂന്ന് പ്രോപ്പർട്ടികളിൽ ആയിരുന്നു പരിശോധന.
ഡബ്ലിൻ: അയർലൻഡിലെ രണ്ട് പ്രമുഖ വിമാനത്താവളങ്ങൾ വഴി 9 ലക്ഷത്തോളം യാത്രികർ സഞ്ചരിക്കാൻ സാധ്യത. ഡബ്ലിൻ, ഷാനൻ എന്നീ വിമാനത്താവളങ്ങളിലാണ് അടുത്തവാരം ഇത്രയും അധികം യാത്രികരെ പ്രതീക്ഷിക്കുന്നത്. സെന്റ് പാട്രിക്‌സ് ദിനത്തോട് അനുബന്ധിച്ച് വിമാന യാത്രികരിൽ വർധനവ് ഉണ്ടാകാറുണ്ട്. രണ്ട് വിമാനത്താവളങ്ങളും വഴി 8,90,0000 പേർ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇതിൽ 8,50,000 യാത്രികർ ഡബ്ലിൻ വിമാനത്താവളം വഴിയും 40,000 പേർ ഷാനൻ വിമാനത്താവളം വഴിയും സഞ്ചരിക്കുമെന്നാണ് കരുതുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൗമാരക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ചൊവ്വാഴ്ചയായിരുന്നു രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി 30 ന് ആയിരുന്നു ഇവർ ഉൾപ്പെടെ അക്രമസംഭവം ഉണ്ടായത്. രാത്രി 11.30 ന് നോർത്ത് വാൾ ക്വായിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. 20 വയസ്സുകാരെയായിരുന്നു പ്രതികൾ ചേർന്ന് മർദ്ദിച്ചത്. സാരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് പോലീസ് നടപടി സ്വീകരിച്ചത്.
ഡൊണഗൽ: ചാരിറ്റിയ്ക്കായുള്ള ധനസമാഹരണത്തിനായി ഫുഡ് ചലഞ്ച്. നോർത്ത്‌വെസ്റ്റ് 10 കെ, ഗോമാർട്ട് സൂപ്പർമാർക്കറ്റ് എന്നിവർ സഹകരിച്ചാണ് ഫുഡ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതിൽ സമാഹരിക്കുന്ന തുക ഡൊണഗലിലെ ഓട്ടിസം ഫാമിലി സപ്പോർട്ട്ഗ്രൂപ്പ്, ആൽക്കഹോൾ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷൻ എന്നീ ചാരിറ്റി സംഘടനകൾക്ക് നൽകും. വെജ് പുലാവും ബട്ടർ ചിക്കനും വെറും ഏഴ് യൂറോയ്ക്ക് വിതരണം ചെയ്താണ് ധനസമാഹരണം നടത്തുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന തുക മാർച്ച് 14 ന് ലെറ്റർകെന്നിയിലെ ഗോമാർട്ട് സൂപ്പർമാർക്കറ്റിൽ പകൽ 12 നും 2 നും ഇടയിൽ ശേഖരിച്ച് നോർത്ത്‌വെസ്റ്റ് 10 കെ വഴി ചാരിറ്റികൾക്ക് കൈമാറും. ഓൺലൈൻ ആയും ഫോൺ വഴിയും പ്രീ ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. ഇതിനായി https://forms.gle/ZB92483rfTzF4y1M8 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ, അനിൽ അമ്പാട്ട് 087 9427840 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അന്തരീക്ഷതാപനില ഗണ്യമായി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 8 ഡിഗ്രി സെൽഷ്യസിനും 11 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും അന്തരീക്ഷ താപനില. ഇന്ന് രാജ്യത്ത് തെക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. വ്യാഴാഴ്ച മഴയും കാറ്റും ഉണ്ടാകും. മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും ഈ വേളയിൽ അനുഭവപ്പെടുക. മഞ്ഞുവീഴ്ചയും ഐസ് രൂപപ്പെടാനും സാധ്യതയുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞ് വീഴ്ച കൂടുതൽ ശക്തമാകും.
കോർക്ക്: നോറോവൈറസ് വ്യാപനത്തോട് മല്ലിട്ട് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി. നിരവധി വാർഡുകളിൽ രോഗവ്യാപനം രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഛർദ്ദിയോ, വയറിളക്കമോ ഉള്ളവർ ആശുപത്രിയിൽ എത്തരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. രോഗികളെ കാണാൻ സന്ദർശകർക്ക് ആശുപത്രിയിൽ നിയന്ത്രണമുണ്ട്. ആശുപത്രിയിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 50 കാരന് ദാരുണാന്ത്യം. ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു സംഭവം. സ്റ്റേഷൻ വ്യൂ പരിസരത്തെ വീട്ടിൽ ആണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ സംശയിക്കാൻ തക്ക ഒന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തി.
ഡബ്ലിൻ: ദ്രോഗെഡ ഇന്ത്യൻ അസോസിയേഷന് പുതിയ നേതൃത്വം. 2026-27 വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എമി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ തുള്ളിയാലൻ ഹാളിൽവച്ച് നടന്ന പൊതുയോഗത്തിൽ ആയിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. അതേസമയം ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ അതിന്റെ വിജയകരമായ 20 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ വരവ് ചിലവ് കണക്കുകൾ ട്രഷറർ ഡോണി തോമസ് അവതരിപ്പിച്ചു. 2026-27 എക്‌സിക്യൂട്ടീവ് കമ്മിറ്റി കോർഡിനേറ്റർമാർ ജുഗൽ ജോസ്, ഡോണി തോമസ്, നീനു ജോർജ് ട്രഷറർ : സിന്റോ ജോസ് ജോയിന്റ് ട്രഷറർ : അരുൺ ബേസിൽ ഐസക് പ്രോഗ്രാം കോർഡിനേറ്റർമാർ എമി സെബാസ്റ്റിയൻ, യേശുദാസ് ദേവസി, ഉണ്ണികൃഷ്ണൻ, ജോസ്‌ന ജോസഫ്, കമ്മിറ്റി അംഗങ്ങൾ ഐറിൻ ഷാജു, അന്ന തോമസ്, സിൽവസ്റ്റർ ജോൺ, അനിൽ മാത്യു, ദിനു ജോസ്, ജോസഫ് പോൾ, വിജേഷ് ആന്റണി, എൽദോ മാത്യു, ജോമി വർഗ്ഗീസ്, ഷിയാസ് അബ്ദുൾ ഖാദർ, ആഷിഷ് ജോസ്. റോയൽ ക്ലബ്ബ് കോർഡിനേറ്റർമാർ…
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം അടച്ചുപൂട്ടിയത് രണ്ട് ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ. അടുക്കളയിൽ എലിക്കാഷ്ടം ഉൾപ്പെടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ലെറ്റർകെന്നിയിലെ സ്‌പൈസ് ലാൻഡ്, മസാല ചൗക്ക് റെസ്റ്റോറന്റ് ആൻഡ് ടേക്ക് എവേ എന്നിവയാണ് അടച്ച് പൂട്ടിയത്. ഇരു ബിസിനസ് സ്ഥാപനങ്ങളും പൊതുജനങ്ങൾക്ക് സുരക്ഷിതമല്ലെന്നാണ് ഭക്ഷ്യസുരക്ഷാ അതോററ്റിയുടെ വിലയിരുത്തൽ. ഇതേ തുടർന്ന് അടച്ച്പൂട്ടുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
