വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വൻ കഞ്ചാവ് വേട്ട. രണ്ട് ലക്ഷം യൂറോയിലധികം വിലയുള്ള കഞ്ചാവ് പിടിച്ചെടുത്തു. ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ബ്യൂറോയും, വാട്ടർഫോർഡ് കൗണ്ടി ഡ്രഗ്സ് യൂണിറ്റും, റെവന്യൂ കസ്റ്റംസ് സർവ്വീസും ചേർന്ന് നടത്തിയ ദൗത്യത്തിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
10.35 കിലോ ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 2,07,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുള്ള പുരുഷനെയും 30 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.
Discussion about this post

