ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ വനിതാ തടവുകാരുടെ എണ്ണം വർധിക്കുന്നു. സെല്ലുകളിൽ സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 40 ഓളം വനിതാ തടവുകാർ തറയിലാണ് രാത്രി ഉറങ്ങുന്നത്.
മൗണ്ട്ജോയ്സ് ഡോച്ചാസ് സെന്റർ, ലിമെറിക്കിലെ വനിതാ ജയിൽ എന്നിവിടങ്ങളിലായി ഏകദേശം 326 സ്ത്രീകളാണ് തടവിൽ കഴിയുന്നത്. 146 വനിതാ തടവുകാരെ മാത്രമാണ് മൗണ്ട്ജോയിലെ വനിതാ സെല്ലുകളിൽ പാർപ്പിക്കാൻ കഴിയുക. എന്നാൽ ഇവിടെ 227 തടവുകാർ ഉണ്ട്. 37 പേർ തറകളിൽ കിടക്ക വിരിച്ചാണ് ഉറങ്ങുന്നത്.
ലിമെറിക്കിലെ വനിതാ ജയിലിൽ 99 തടവുപുള്ളികളാണ് ഉള്ളത്. ഇവരിൽ 56 പേർ കിടക്കകളിൽ കിടക്കുന്നു. മൂന്ന് പേർ തറയിലാണ് ഉറങ്ങുന്നത്.
Discussion about this post

