ഡബ്ലിൻ: അഭയാർത്ഥി നിയമത്തിലെ മാറ്റങ്ങൾ മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിച്ച് നീതിന്യായ മന്ത്രി ജിം ഒ കെല്ലഗൻ. മൂന്ന് വ്യത്യസ്ത മെമ്മോകളാണ് അദ്ദേഹം കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവന്നത്. ഇനി മുതൽ അഭയാർത്ഥി പദവി ലഭിക്കുവർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ അഞ്ച് വർഷം കാത്തിരിക്കേണ്ടിവരും.
കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമത്തിൽ സമഗ്ര മാറ്റം കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. ഇനി മുതൽ ജോലിയുള്ളവർക്കായിരിക്കും പൗരത്വം നൽകുന്നതിൽ സർക്കാർ മുൻഗണന കൊടുക്കുക. പൗരത്വത്തിനായി കാത്തിരിക്കുന്ന അഞ്ച് വർഷവും അഭയാർത്ഥികൾ നിരീക്ഷണത്തിൽ ആയിരിക്കും. ക്ഷേമ ആനുകൂല്യങ്ങൾ ഉൾപ്പെടെ പരിശോധിക്കപ്പെടും. ഇവർ രാജ്യത്തിന് ഭീഷണിയാണെന്ന് വ്യക്തമായാൽ അഭയാർത്ഥി പദവി സർക്കാർ റദ്ദാക്കും.

