ഡബ്ലിൻ: ഉപയോഗിക്കാതെ കിടക്കുന്ന സബ്സ്ക്രിപ്ഷനുകൾ ക്യാൻസൽ ചെയ്യാതിരിക്കുന്നത് അയർലൻഡുകാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായി കണ്ടെത്തൽ. ഓരോ വർഷം അയർലൻഡുകാർക്ക് 290 മില്യൺ യൂറോയുടെ നഷ്ടമാണ് ഇതുണ്ടാക്കുന്നത് എന്നാണ് പേയ്മെന്റ് ആപ്പായ റെവോലറ്റിന്റെ പഠനത്തിലെ കണ്ടെത്തൽ. ആയിരം പേരെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പഠനം.
പഠനത്തിൽ പങ്കെടുത്ത 60 ശതമാനം പേരും തങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ ക്യാൻസൽ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 23 ശതമാനം പേരും ഓരോ മാസവും 5 മുതൽ 10 യൂറോവരെ ഇതുവഴി നഷ്ടപ്പെടുത്തുന്നുണ്ട്. ചെറിയ തുകയായതിനാൽ ആരും ഇതത്ര കാര്യമാക്കാറില്ല. എന്നാൽ പ്രതിവർഷം കണക്കാക്കുമ്പോൾ വലിയ തുകയാണ് നഷ്ടമാകുന്നത്. പ്രതിവർഷം 70.68 യൂറോവരെ ശരാശരി ഇവർക്ക് നഷ്ടമാകുന്നു. അതേസമയം 30 ശതമാനം പേർ പ്രതിമാസം സബ്സ്ക്രിപ്ഷനുകൾ പരിശോധിക്കുന്നുണ്ട്.

