ഡബ്ലിൻ: അയർലൻഡ് കേരള ഹൗസ് കോ-ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്ബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയ് കുഞ്ചലക്കാട്ടിന്റെ സഹോദരൻ അന്തരിച്ചു. അരയൻകാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ ആണ് അന്തരിച്ചത്. 66 വയസ്സായിരുന്നു. ബ്രേയിൽ താമസിക്കുന്ന കിസ്സാൻ ജോസഫിന്റെയും സഹോദരനാണ് ജോസഫ് ചെറിയാൻ.
ജോസഫിന്റെ മൃതദേഹം പിന്നീട് സംസ്കരിക്കും. ഭാര്യ ഏലി (കയ്യാനിക്കൽ കുടുംബാംഗം). മക്കൾ ജോസ് കെ ചെറിയാൻ (യുകെ), ജീവൻ കെ ചെറിയാൻ ( യുകെ), മോളി ചെറിയാൻ ( വെസ്റ്റ് കോർക്ക്, അയർലൻഡ്).
Discussion about this post

