ഡബ്ലിൻ: മെട്രോ ലിങ്ക് പദ്ധതി അതിവേഗം നടപ്പിലാക്കാൻ നിയമനിർമ്മാണം വേണമെന്ന് ആവശ്യം. ബിസിനസ് നെറ്റ്വർക്കായ ഡബ്ലിൻ ചേംബറാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഇവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പദ്ധതിയ്ക്കെതിരെ റനീലാഗിലെ ഒരു സംഘം ആളുകൾ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന ആവശ്യം ഡബ്ലിൻ ചേംബർ ഉന്നയിച്ചത്. പദ്ധതിയ്ക്ക് അനുമതി നൽകിയ തീരുമാനം പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post

