ഡബ്ലിൻ: ഡോ. സുരാജ് മിലിന്ദ് യെംഗ്ഡെയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും അടുത്ത മാസം 1ാം തിയതി നടക്കും. തിങ്കളാഴ്ച ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ചായിരിക്കും പരിപാടി. കാസ്റ്റ്: എ ഗ്ലോബൽ സ്റ്റോറി എന്നാണ് സുരാജിന്റെ പുതിയ പുസ്തകത്തിന്റെ പേര്.
യൂണിവേഴ്സിറ്റിയിലെ ഗ്ലാസ്നെവിൻ ക്യാമ്പസിലെ ഹെൻറി ഗ്രാറ്റൻ ബിൽഡിംഗ് സിജി86 ൽ ആണ് പരിപാടി നടക്കുന്നത്. ചർച്ചയ്ക്ക് ഡോ. ഡേവിഡ് കീൻ മോഡറേറ്ററാകും. അയർലൻഡ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്, അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് അയർലൻഡ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Discussion about this post

