ഡബ്ലിൻ: മൊബൈൽ, ബ്രോഡ്ബാന്റ് കമ്പനികൾക്ക് മൂക്ക് കയറിടാൻ സർക്കാർ. കമ്പനികളെ ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമം ഉടൻ പ്രാബല്യത്തിൽവരും. ഇതോടെ നിരക്ക് വർധനയുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് കമ്പനികളെ വേണ്ടെന്ന് വയ്ക്കാം.
മാധ്യമകാര്യമന്ത്രി പാട്രിക് ഒ ഡോണവൻ ആണ് ഇത് സംബന്ധിച്ച പ്രേമയം മന്ത്രിസഭയിൽ അവതരിപ്പിച്ചത്. ഇത് ഉടനെ പരിശോധിക്കും. നിരക്ക് വർധിപ്പിക്കുമ്പോൾ പിഴ കൂടാതെ കമ്പനികളുമായുള്ള കരാർ ഉപേക്ഷിക്കാൻ നിയമപരമായ അവകാശം നൽകുന്ന പ്രമേയം ആണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post

